Amme Amme

2015
Lyrics
Language: English

Amme amme amme amme
Nonthupettillengilum svanthamammayaay maari
Snehathin moorthiyaay enikken ammayaay
Ee punyavathiyen svantham jananiyaay
Enikkennumammayaay kankanda daivamaay
(amme....)

Eeswarane kandavarilla ee paarilaarum
Paithangal kannaal kandathu daivamaam ammaye maathram
Nenjile chuduninam amruthaakki matti
Ilamchundu nanaykkumbol evarkkumamma
Enikken amma thaan ennennum amma
(amme...)

Thottililaattaanum thaaraattu padaanum
Ammayaam paattukaariye srishtichu daivam
Thenum vayambum naavinmel ittichum
Potti valarthumbol evarkkum amma
Enikken amma thaan ennennum amma
(amme...)
Language: Malayalam

അമ്മേ അമ്മേ അമ്മേ അമ്മേ
നൊന്തുപെറ്റില്ലെങ്കിലും സ്വന്തമമ്മയായ് മാറി
സ്നേഹത്തിൻ മൂർത്തിയായ് എനിക്കെൻ അമ്മയായ്
ഈ പുണ്യവതിയെൻ സ്വന്തം ജനനിയായ്
എനിക്കെന്നുമമ്മയായ് കൺകണ്ട ദൈവമായ്
(അമ്മേ....)

ഈശ്വരനെ കണ്ടവരില്ല ഈ പാരിലാരും
പൈതങ്ങൾ കണ്ണാൽ കണ്ടത് ദൈവമാം അമ്മയെ മാത്രം
നെഞ്ചിലെ ചുടുനിണം അമൃതാക്കി മാറ്റി
ഇളംചുണ്ടു നനയ്ക്കുമ്പോൾ ഏവർക്കുമമ്മ
എനിക്കെൻ അമ്മ താൻ എന്നെന്നും അമ്മ
(അമ്മേ...)

തൊട്ടിലിലാട്ടാനും താരാട്ടു പാടാനും
അമ്മയാം പാട്ടുകാരിയെ സൃഷ്ടിച്ചു ദൈവം
തേനും വയമ്പും നാവിന്മേൽ ഇറ്റിച്ചും
പോറ്റി വളർത്തുമ്പോൾ ഏവർക്കും അമ്മ
എനിക്കെൻ അമ്മ താൻ എന്നെന്നും അമ്മ
(അമ്മേ...)
Movie/Album name: Loka Samastha

Movie Summary: Loka Samastha is a 2015 Malayalam film.

Song Credits: Song "Amme Amme" from the Malayalam film Loka Samastha (2015).

Scene Context: The song appears in the film Loka Samastha (2015).


Artists