ആ...ആ....ആ...ആ.... സത്യം നിത്യം നീയേ.... പുണ്യം മോക്ഷം നീയേ... അറിവിൻ പൊരുൾ ദൈവമേ കൃപതൻ കരം നീട്ടണേ ജഗമേ പരബ്രഹ്മമായ് നിറയും സദാ പുണ്യമേ ഇഹവും കാത്തിടേണേ...തുണയായ് ചേർന്നിടേണമേ... അറിവിൻ പൊരുൾ ദൈവമേ കൃപതൻ കരം നീട്ടണേ അറിവിൻ പൊരുൾ ദൈവമേ കൃപതൻ കരം നീട്ടണേ....
ചിരിയായ് പുണ്യചിന്തയായ് ചൊരിയൂ നിന്റെ ചേതന ഉലകിൽ ശാന്തി പുൽകുവാൻ ദിനവും എന്റെ പ്രാർത്ഥന തൊഴുതു ജപമന്ത്രമുരുകിയുള്ളിൽ തവ സവിധേ മനം അർപ്പണം അഴലിൽ ഉഴലുന്ന നേരമെന്നിൽ മൃദുമൊഴി മനസുഖശാന്തിയായ് ഇനിയൊരു ജന്മമേകിടണേ...തിരുഹിതമരുളിടണേ... സത്യം നിത്യം നീയേ.... പുണ്യം മോക്ഷം നീയേ...
അണുവിൽ സർവ്വതേതിലും നിറയും നിന്റെ ചേതന അറിയാതില്ലതേതുമേ സുകൃതം തൂകുമേകനേ ധരയെനിഴലാക്കും ഏക ദീപം അഖിലവുമൊഴുകിടും നീർക്കണം ഇവയെ പ്രിയമോടെ നൽകി ദേവാ തിരുകൃപ അളവതിലേറെയായ് അകമലരെന്നിൽ തൂകിടണേ...മോക്ഷമിതേകിടണേ... സത്യം നിത്യം നീയേ.... പുണ്യം മോക്ഷം നീയേ...