ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും അകക്കണ്ണുമായൊരമ്മ... കണ്ണില്‍ ആയിരം കടലുള്ളൊരമ്മ അമ്മ യശോദ ചൊല്ലുന്നു കണ്ണാ.. അസുരവധം നിന്റെ ധര്‍മ്മം
അന്നവും അറിവും പകര്‍ന്നു തന്നു.. ഈ അമ്മത്തണലില്‍ നീ വളര്‍ന്നു.. പല പല രൂപത്തില്‍ കലിയാകുമധര്‍മ്മത്തെ പരലോകം ചേര്‍ക്കുന്ന കണ്ണാ.... നിന്റെ പാട്ടിനു കൂട്ടൊരു പാഴ്മുളം തണ്ട് (ആദിത്യകിരണങ്ങള്‍)
കര്‍മ്മവും വഴിയും തെളിച്ചു തന്നു.. ആ കൈവിരല്‍ത്തുമ്പില്‍ നീ നടന്നു മഥുരയ്ക്കു തേരേറിപ്പോകുന്നൊരമ്പാടി മഴമുകിലാമെന്റെ കണ്ണാ...കണ്ണാ...നിന്റെ മൗനത്തിന്‍ കൂട്ടിനായ് അമ്മയുമുണ്ട് (ആദിത്യകിരണങ്ങള്‍)