അവസാനമായി ഒന്ന് പയറ്റി ഞാൻ ഒന്നൊന്നിനു പിന്നാലേ എട്ടിന്റെ പണി തന്നുവോ ഇനിയും തോൽവികളേറ്റു വാങ്ങിടാം ചന്തുവായി അവസാനമായി ഒന്ന് പയറ്റി ഞാൻ
തൊട്ടതെല്ലാം പൊട്ടി എട്ടുദിക്കും ഞെട്ടി കഷ്ടകാല കെട്ടും കെട്ടി പെട്ടു പോയോർ നാം എങ്ങാണ്ടെങ്ങാൻ പോകാൻ നേരം തീരമൊന്നു തിരയും നേരം മുന്നിൽ വഴിയെവിടെ തുഴയാൻ തുഴയെവിടെ തുണയായി നിഴലെവിടെ അവസാനമായി ഒന്ന് പയറ്റി ഞാൻ
ആഞ്ഞെറിഞ്ഞത് മൊത്തം ബൂമറാങ്ങായെത്തി നോട്ടമിട്ടത് തട്ടിത്തൂകി കണ്ണിൻ മുന്നിൽ നമ്മള് ഞാത്തിയ ചൂണ്ടേൽ കൊത്താൻ നത്തലു പോലും എത്താതായി ഇനിയാമൊന്നായി എന്നാലും ഒന്നൂടെ ഒടുവിലൊരടവില്ലേ അവസാനമായി ഒന്ന് പയറ്റി ഞാൻ ഒന്നൊന്നിനു പിന്നാലേ എട്ടിന്റെ പണി തന്നുവോ ഇനിയും തോൽവികളേറ്റു വാങ്ങിടാം ചന്തുവായി
Movie/Album name: Koothara
Movie Summary: Koothara is a 2014 Malayalam coming-of-age film about three friends who, after failing in their academics, move to Mangalore and chase their dreams, only to find their lives taking unexpected turns.