Aadyamaayen Ardrahrudayam

2014
Lyrics
Language: Malayalam

ആദ്യമായെൻ ആർദ്രഹൃദയം ആരെയോ തിരയുന്നു
കർണ്ണികാരം പൂത്ത പോലെ, പൊന്നണിഞ്ഞു നിൽക്കുന്നു
നിന്റെ നറു പുഞ്ചിരിയിൽ വാനവില്ല് തെളിയുന്നു
നിൻറെ കവിൾ നുണക്കുഴിയിൽ മോഹമലർ വിരിയുന്നു
നിന്റെ അഴകാം വെണ്ണിലാവിൽ ഞാൻ അലിഞ്ഞു ചേരുന്നു
പ്രാണനിൽ, പടരുമോ നീ

നിൻ ചൊടികളിൽ ശലഭമായ് പതിയെ പറന്ന് പറന്ന്
ഞാൻ വരികയായ് മധുര മധുരസം നുകരുവാൻ
നീ അനുപമേ പ്രിയതരം പതിയെ മൊഴിഞ്ഞ് മൊഴിഞ്ഞ്
എൻ ചെവികളിൽ ഇനിയും പകരുമോ സുഖലയം

എൻ കനവിൽ നീ പടരുമോ,നിന്നെ മറന്ന് മറന്ന്
നാം അലിയുമീ തരള സുഖതമാം നിമിഷമായ്
നാം കുളിരുമീ വനികളിൽ ഉരുമ്മി നടന്ന് നടന്ന്
വിൺവഴികളിൽ തഴുകി ഒഴുകിടും, തരളമായ്

നിൻ ചൊടികളിൽ ശലഭമായ് പതിയെ പറന്ന് പറന്ന്
ഞാൻ വരികയായ് മധുര മധുരസം നുകരുവാൻ
നീ അനുപമേ പ്രിയതരം പതിയെ മൊഴിഞ്ഞ് മൊഴിഞ്ഞ്
എൻ ചെവികളിൽ ഇനിയും പകരുമോ സുഖലയം

മണ്ണിൽ വന്ന മാനസസരസ്സിലെ
അരയന്ന പിടയാണോ?
സ്വരലോക നന്ദനവനിയിലെ കൽഹാര മലരാണോ?
ചിറക് വെച്ച മോഹങ്ങൾ പോൽ
നീ ഒഴുകി വന്നരികിൽ
കാലിടറി മനമിളകി
എന്നെ തന്നെ ഞാൻ മറന്നു
കോവിലിലെ ദേവത പോൽ
കണ്ട് കണ്ട് നിന്നൂ ഞാൻ
പൂവിനുള്ളിൽ വാസന പോൽ
നെഞ്ചിനുള്ളിൽ ചേർത്തു ഞാൻ

എൻറെ അഴകേ മണ്ണിൻ മടിയിൽ ആരുമില്ല ഇതുപോലെ
എൻറെ കനവേ എൻറെ പ്രിയതേ

ആദ്യമായെൻ ആർദ്രഹൃദയം ആരെയോ തിരയുന്നു
കർണ്ണികാരം പൂത്ത പോലെ, പൊന്നണിഞ്ഞു നിൽക്കുന്നു

നിൻ ചൊടികളിൽ ശലഭമായ് പതിയെ പറന്ന് പറന്ന്
ഞാൻ വരികയായ് മധുര മധുരസം നുകരുവാൻ
നീ അനുപമേ പ്രിയതരം പതിയെ മൊഴിഞ്ഞ് മൊഴിഞ്ഞ്
എൻ ചെവികളിൽ ഇനിയും പകരുമോ സുഖലയം

എൻ കനവിൽ നീ പടരുമോ, നിന്നെ മറന്ന് മറന്ന്
നാം അലിയുമീ തരള സുഖതമാം നിമിഷമായ്
നാം കുളിരുമീ വനികളിൽ ഉരുമ്മി നടന്ന് നടന്ന്
വിൺവഴികളിൽ തഴുകി ഒഴുകിടും, തരളമായ് - (2)
Movie/Album name: Kathi
Artists