പാട്ടൊന്നു ചോദിച്ചൂ...പാലാഴി നീ തന്നു കൂട്ടൊന്നു ചോദിച്ചൂ...കൂടെ പോന്നൂ... തേൻതുള്ളി ചോദിച്ചൂ...തേൻമഴയായ് നീ പെയ്തു നീലക്കുറിഞ്ഞിപ്പൂ ചിരി നീ തന്നൂ... വരണുണ്ടേ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ... മധുര മധുരമഴ നനയുമഴകിലണി- മലരിനരികിലൊരു തരളശലഭ കഥ പാടിയാടി വാ...കുറുമ്പേ കൂടു തേടി വാ.... ആരോടും ആരാരോടും പാടല്ലേ പറയല്ലേ ആലോലം ആടാടല്ലേ ആരോമൽ പൂവല്ലേ....
അന്നാരം പുന്നാരം അണിവാലൻ തത്തമ്മേ ആകാശക്കൊമ്പിന്മേൽ കുടിലുണ്ടാക്കാം കരുമാടിക്കുഞ്ഞുങ്ങൾ കളിയാടും പാടം കതിരൊന്നു കൊത്തല്ലേ കണ്ണേറല്ലേ... വരണുണ്ടേ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ... കതിരുകതിരണികൾ പൊലിക പൊലികനിറ- പറകൾ അറകൾ നിറ നിറയെ നിറനിറയെ പാടിയാടി വാ...കുരുന്നേ കൂടു തേടി വാ.... (ആരോടും ആരാരോടും...)
Movie/Album name: Bhayya Bhayya
Sentence Summary:Bhayya Bhayya is a 2014 Malayalam comedy-drama about a young man navigating family, friendship, and romance in a lighthearted small-town setting.