ആളെ കൂട്ടും ആനപ്പൂരം കാണാൻ വെൺ പറവകൾ പാറി നീങ്ങി മാരിക്കാലം മാറാപ്പേറ്റി പായും വന മുകിലിനെ ചാരി നീങ്ങി കടവുകൾ താണ്ടി പുഴയിലെ കളിയോട ചിന്തുകൾ ചൊല്ലിടാം അലമതിൽ ചാടി കടലിലെ ഇടമഴ നനയാൻ വലയിടാം കതിരുകൾ കൊയ്യാം കനവിലെ പല വേഷപ്പെരുമകൾ പങ്കിടാം പരിസരം അറിയാ പക്ഷിയായ് നിറമുരുകിയ നടവഴി കൊടിമര ഏറ്റം
(അടിച്ചു)
ഹേയ് പത്തേമാരിക്കൊപ്പം ചുറ്റും തെന്നൽ രസവിരലിനാൽ താളമാടി മായക്കിളിയൊ മിന്നൽചില്ലോ മീനോ ഒളിവിതറി രാപ്പൂക്കൾ നീട്ടി അവനവനാടും കഥയിലെ കനകത്തുണ്ടുകൾ കോർത്തിടാം അടിതടയില്ലാ കളിയിലെ അടവുകളെല്ലാം മാറ്റിടാം അനുഭവമാണേ എൻ ഗുരു അതുമതി ജേതാവായിടാം ഇനിയൊരു ഗാനം പാടി നാം ചിരി ചിതറിയ കനവഴി പുതു പടയോട്ടം