അഴകേ അഴകേ...നീ എന്നരികേ വന്നു ഞാൻ നില്പൂ മനവും കവരുവാൻ.. മെല്ലെ മെല്ലെ മൊഴിയുന്നു പ്രേമഗാനം അനുരാഗഗീതം...അതിൻ ലോലമന്ത്രം... ഉള്ളിന്നുള്ളിലൊഴുകുന്ന സ്നേഹഗാനം അതിലേറെ മോഹം...അതിസ്നേഹഗാനം... വരുകില്ലേ...ഒരുമിക്കുവാൻ...മധു പകരാൻ... അഴകേ അഴകേ...നീ എന്നരികേ വന്നു ഞാൻ നില്പൂ മനവും കവരുവാൻ..
താരം പൂക്കും നീലരാവിൽ... തീരത്തായ് അണയും പൊൻതിങ്കൾ... തമ്മിൽ തമ്മിൽ ചേരും നാളിനായ് സ്വപ്‌നങ്ങൾ നെയ്തിടും നിമിഷങ്ങൾ... കാറ്റിൽ മൂളും...തണ്ടിൻ ഈണം കേട്ടൂ പ്രണയമേ.... അഴകേ അഴകേ...നീ എന്നരികേ വന്നു ഞാൻ നില്പൂ മനവും കവരുവാൻ...
ഞാനും കൂടാം നിന്റെ കൂടെ സ്നേഹത്തിൻ പൂവായ് വിരിഞ്ഞീടും... ഞാനും നീയും കാണും കനവിൽ... പ്രണയത്താൽ നിറയും രാവുകൾ... എന്നിൽ ഇളം തെന്നൽ പോലെ കേട്ടൂ പ്രണയമേ.... അഴകേ അഴകേ...നീ എന്നരികേ വന്നു ഞാൻ നില്പൂ മനവും കവരുവാൻ...