തളർന്നുപോകാതുറച്ചകാലിൽ പിടഞ്ഞെണീക്കൂ തളർന്നുപോകാതുറച്ചകാലിൽ പിടഞ്ഞെണീക്കൂ... ഈ കനൽ വഴികളെ കടന്നു ചെന്നാൽ ചുവന്ന പൂക്കാലം...നമ്മുടെ ചുവന്ന പൂക്കാലം...
എത്രയെത്ര തലമുറയായ് സഹിച്ചു നിങ്ങൾ മൃഗങ്ങളേക്കാൾ നികൃഷ്ടരായി കഴിഞ്ഞു നിങ്ങൾ...(2) നിങ്ങളൊഴുക്കിയ ചോരവിയർപ്പിൽ നിന്നല്ലോ ജന്മികൾ മുത്തും പൊന്നും വാരിക്കൂട്ടുന്നു.... നിങ്ങൾ ഞെരിഞ്ഞു തകർന്നു വീണ ഭൂമിയിലല്ലോ ചൂഷകർ മണിമേടകളിൽ സുഖിച്ചു വാഴുന്നു ഉണരൂ സഖാക്കളേ...പൊരുതൂ സഖാക്കളേ... ഈ കനൽ വഴികളെ കടന്നു ചെന്നാൽ ചുവന്ന പൂക്കാലം...നമ്മുടെ ചുവന്ന പൂക്കാലം...
എത്രയെത്ര സോദരിമാരുടെ മാനം ചീന്തി എത്ര കിടാങ്ങൾ നൊന്തു കരഞ്ഞീ മണ്ണിൽ ചേർന്നു...(2) നിങ്ങടെയസ്ഥികൾ ഉരുക്കിവാർത്ത ചങ്ങലയല്ലോ ജന്മം മുഴുവൻ നിങ്ങൾ തന്നെ അണിയുന്നു നിങ്ങൾ പിടഞ്ഞു മരിച്ചു വീണ മണ്ണിതിലല്ലോ മർദ്ദകർ നിങ്ങടെ കുഞ്ഞുങ്ങൾക്കായ് ജയിൽ തീർക്കുന്നു... ഉണരൂ സഖാക്കളേ....പൊരുതൂ സഖാക്കളേ... ഈ കനൽ വഴികളെ കടന്നു ചെന്നാൽ ചുവന്ന പൂക്കാലം...നമ്മുടെ ചുവന്ന പൂക്കാലം... (അടിമനുകം....)
Movie/Album name: Vasanthathinte Kanal Vazhikalil
Movie Summary:Vasanthathinte Kanal Vazhikalil (2014) is a Malayalam drama set against the backdrop of the Mullaperiyar dam issue, centering on the lives and anxieties of people living in the downstream areas of Idukki.
Song Credits:
- Song: Adima Nukam
- Film: Vasanthathinte Kanal Vazhikalil (2014)
- Lyrics: Available credits list the song under the film's soundtrack; specific lyricist attribution not reliably confirmed.
- Music: Available credits for the film's songs; specific composer attribution not reliably confirmed.
- Playback: Details not reliably confirmed.
Musical Style: Melodic Malayalam film song with folk-inflected phrasing, typical of regional drama soundtracks.