ആളുമഗ്നിനാളമാണു ചെങ്കൊടി ധീര രക്തസാക്ഷി തന്റെ ജീവനാൽ കൊളുത്തിവെച്ച നാളമാണു ജ്വാലയാണു ചെങ്കൊടി.... അമര സമര ദീപമാണു ചെങ്കൊടി അമര സമര ദീപമാണു ചെങ്കൊടി... (ആളുമഗ്നി....)
ചേറിതിൽ കളയ്ക്കു തുല്യമായി മാറുകില്ലിനി നേരിടാൻ കരുത്തരാക്കി നമ്മളെ... ഈ ചെങ്കൊടി..തീ ചെങ്കൊടി... വെയിലു മങ്ങി മായവേ പണിക്കു കൂലി വാങ്ങുവാൻ വീറു തന്നതാം കൊടിച്ചുവപ്പിതാ... മാറി കാലമെന്നതിൻ തുടിപ്പിതാ... (ആളുമഗ്നി....)
കൂരകൾക്കു മുന്നിലായ് ഉലാത്തുവാൻ വരേണ്ടിനി രാഗി ഞങ്ങൾ മൂർച്ച ചേർത്തു കൊയ്ത്തുവാൾ ഈ ഉരുക്കുവാൾ....ഈ കൊയ്ത്തുവാൾ വെറ്റപാക്കുകൾ മുറുക്കി വന്നിടും പ്രഭുക്കളെ മിന്നലിന്റെ മൂർച്ചയുള്ള വാക്കിതാ മാറി ലോകമെന്നതിൻ മിടിപ്പിതാ.... (ആളുമഗ്നി....)