Aaro Manju Thulliyaay

2013
Lyrics
Language: English

Aaro manjuthulliyaay
En kanavin chillayil peyyave
Aaro innu nenchilaay
En shwaasamaay alinju cherave...
Pranayam mazhayaay peythaal...
Parinaya chaarthonnu chollaam...
Thaamarayithalil ezhuthano njaan
Thaarakakkoottonnu thedano njaan...
Meghamaay vannu parayano njaan...
Maarivillin koottonnu thedano...
Aaro manjuthulliyaay
En kanavin chillayil peyyave...

Thottaavaadi pennival...njaan
Thottaal mizhikal vaadumo...
Kadhakal kettaal mayangumo....
Kaikal thottaal pinangumo...
Naru nilaavaay orungumo...nee
Cherukinaavaay porumo..
Aardramaam nin mizhikalezhuthiya
Kavitha njaanennariyave...
Ishtam mizhikal parayave
Adharam pranayamaay mozhiyumo...en
Hridayamidippukal ariyumo....
Akale cherukilikkoottilaay...rithu
Thooval pozhichathumariyumo..
Konnappoovin ithalukal..manjil
Muthupozhiyum chiriyithal...
Aaro manjuthulliyaay
En kanavin chillayil peyyave...

Nirangalezhuthiya pulariyil..innu
Thottu thodaathe shalabhavum
Naattuvazhiyile pookkalum...cheru
Thoni thuzhayum thinkalum
Thennalil thirayilakumo..nee..
Koythupaattonnu paadumo...
Aadyaanuraaga jaalakavirikal
Kaattu mooli thurakkave...
Ishtamaay viri maattave
Adharam pranayamaay mozhiyumo...en
Hridayamidippukal ariyumo....
Muthuchippikal koodorukkumathil
Kunju kannin kauthukam...
Thanalupeyyum ilakalil..mazha
Thullipoloru pennival....
Aaro manjuthulliyaay
En kanavin chillayil peyyave...
Language: Malayalam

ആരോ മഞ്ഞുതുള്ളിയായ്
എൻ കനവിൻ ചില്ലയിൽ പെയ്യവേ
ആരോ ഇന്നു നെഞ്ചിലായ്
എൻ ശ്വാസമായ് അലിഞ്ഞു ചേരവേ...
പ്രണയം മഴയായ് പെയ്താൽ...
പരിണയച്ചാർത്തൊന്നു ചൊല്ലാം...
താമരയിതളിൽ എഴുതണോ ഞാൻ
താരകക്കൂട്ടൊന്നു തേടണോ ഞാൻ...
മേഘമായ് വന്നു പറയണോ ഞാൻ...
മാരിവില്ലിൻ കൂട്ടൊന്നു തേടണോ...
ആരോ മഞ്ഞുതുള്ളിയായ്
എൻ കനവിൻ ചില്ലയിൽ പെയ്യവേ...

തൊട്ടാവാടി പെണ്ണിവൾ...ഞാൻ
തൊട്ടാൽ മിഴികൾ വാടുമോ...
കഥകൾ കേട്ടാൽ മയങ്ങുമോ....
കൈകൾ തൊട്ടാൽ പിണങ്ങുമോ...
നറുനിലാവായ് ഒരുങ്ങുമോ...നീ
ചെറുകിനാവായ് പോരുമോ..
ആർദ്രമാം നിൻ മിഴികളെഴുതിയ
കവിത ഞാനെന്നറിയവേ...
ഇഷ്ടം മിഴികൾ പറയവേ
അധരം പ്രണയമായ് മൊഴിയുമോ...എൻ
ഹൃദയമിടിപ്പുകൾ അറിയുമോ....
അകലെ ചെറുകിളിക്കൂട്ടിലായ്...ഋതു
തൂവൽ പൊഴിച്ചതുമറിയുമോ..
കൊന്നപ്പൂവിൻ ഇതളുകൾ..മഞ്ഞിൽ
മുത്തുപൊഴിയും ചിരിയിതൾ...
ആരോ മഞ്ഞുതുള്ളിയായ്
എൻ കനവിൻ ചില്ലയിൽ പെയ്യവേ...

നിറങ്ങളെഴുതിയ പുലരിയിൽ..ഇന്നു്
തൊട്ടു തൊടാതെ ശലഭവും
നാട്ടുവഴിയിലെ പൂക്കളും...ചെറു
തോണി തുഴയും തിങ്കളും
തെന്നലിൽ തിരയിളകുമോ..നീ..
കൊയ്ത്തുപാട്ടൊന്നു പാടുമോ...
ആദ്യാനുരാഗ ജാലകവിരികൾ
കാറ്റു മൂളി തുറക്കവേ...
ഇഷ്ടമായ് വിരി മാറ്റവേ
അധരം പ്രണയമായ് മൊഴിയുമോ...എൻ
ഹൃദയമിടിപ്പുകൾ അറിയുമോ....
മുത്തുച്ചിപ്പികൾ കൂടൊരുക്കുമതിൽ
കുഞ്ഞു കണ്ണിൻ കൗതുകം...
തണലുപെയ്യും ഇലകളിൽ..മഴ-
ത്തുള്ളിപോലൊരു പെണ്ണിവൾ....
ആരോ മഞ്ഞുതുള്ളിയായ്
എൻ കനവിൻ ചില്ലയിൽ പെയ്യവേ...
Movie/Album name: Kerala.com
Artists