ആശിച്ചവനാകാശത്തുന്നൊരാനേക്കിട്ട്യേ ആകാശോം കൂടെപോന്നേ ആനക്കിനി ആളാവാനൊരു പൂരം വന്നേ ആ പൂരം ഇന്നാണന്നേ പണ്ട് തൊട്ടേ പന്തലുണ്ടേ പറഞ്ഞൊരുക്കിയ ചെണ്ടക്കാരും... ദൂരെയല്ലെൻ നെഞ്ചകത്താണാരും കാണാ തൃശൂർപൂരം (ആശിച്ചവനാ)
പൂരത്തിലെപ്പോഴും ആയിരം കാഴ്ച്ചകളാലവട്ടം കുടകൾ താലം താളം മേളം ആൾക്കൂട്ടം എങ്കിലീ പൂരമോ പുഞ്ചിരിപ്പൂക്കളെ തൊട്ടു വിളിച്ചുണർത്താൻ കൈകൾ നീട്ടും സുഗന്ധ പൂരം
ഓ ഹൊയ് ഹൊയ്... ചന്ദനം കൊണ്ടേ... ഓ ഹൊയ് ഹൊയ്... പൊൻ തിരി ഉണ്ടേ... ഓ ഹൊയ്... നിന്നിടം ഹൊയ്... ചെന്നിടം ഹൊയ്... നല്ലൊരു പൂരം തീർക്കാൻ
അങ്ങനെ ആശിച്ചവനാകാശത്തുന്നൊരാനേ കിട്ടി ആകാശോം കൂടെ പോന്നേ
ഈ തിരി കത്തുന്ന കുഞ്ഞു പുകച്ചുരുൾ തൂമുകിലായുയരും... കാറ്റിന്നൊപ്പം ലോകം ചുറ്റീടും ചെമ്പക മല്ലികപ്പൂവുകൾ നാണിക്കും ചന്ദന വാസനയിൽ നാടും വീടും ചൂടും നൈർമ്മല്യം
ഓ ഹൊയ് ഹൊയ്... പൊൻകനവാകെ ഓ ഹൊയ് ഹൊയ്... പൂങ്കുടമാറ്റം ഓ ഹൊയ്... കെട്ടിലും ഹൊയ്... മട്ടിലും.. ഹൊയ്... മ്മടെ ജീവിതമാകെപ്പൂരം (ആശിച്ചവനാ)