Aashaanaksharamonnu Pizhachaal

2013
Lyrics
Language: English

Aashaanaksharamonnu pizhachaalampathonnu
Pizhaykkum shishyanu...
Empraanalppam kattu bhujichaal
Ampalavaasikalokke kakkum...
(aashaanaksharamonnu...)
Kalaham ulakil perukum neram
Thudarunniniyum ottam nirthaathe...

Sathyam dharmmam neethi manassil kathumpol
Gathyantharam illaathe manam patharunnuu...
Kazhiyillaa...vishramaminiyillaa...
Vazhiye varumee vayyaavelikale
Thudare thudare tholathettiiduvin..
Iniyum ithupolaarkkum durggathi
Nalkilleeshwaraa...

Aashaanaksharamonnu pizhachaalampathonnu
Pizhaykkum shishyanu...
Empraanalppam kattu bhujichaal
Ampalavaasikalokke kakkum...(2)
Kalaham ulakil perukum neram
Thudarunniniyum ottam nirthaathe....
Language: Malayalam

ആശാനക്ഷരമൊന്നു പിഴച്ചാലമ്പത്തൊന്നു
പിഴക്കും ശിഷ്യനു്..
ഏമ്പ്രാനല്പം കട്ടുഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും...
(ആശാനക്ഷരമൊന്നു...)
കലഹം ഉലകിൽ പെരുകും നേരം
തുടരുന്നിനിയും ഓട്ടം നിർത്താതെ....

സത്യം ധർമ്മം നീതി മനസ്സിൽ കത്തുമ്പോൾ
ഗത്യന്തരം ഇല്ലാതെ മനം പതറുന്നൂ...
കഴിയില്ലാ....വിശ്രമമിനിയില്ലാ....
വഴിയെ വരുമീ വയ്യാവേലികളെ
തുടരെ തുടരെ തോളത്തേക്കിടുവിൻ
ഇനിയും ഇതുപോലാർക്കും ദുർഗ്ഗതി
നൽകല്ലീശ്വരാ....

ആശാനക്ഷരമൊന്നു പിഴച്ചാലമ്പത്തൊന്നു
പിഴക്കും ശിഷ്യനു്....
ഏമ്പ്രാനല്പം കട്ടുഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും...(2)
കലഹം ഉലകിൽ പെരുകും നേരം
തുടരുന്നിനിയും ഓട്ടം നിർത്താതെ....
Movie/Album name: Oru Soppetty Kadha
Artists