അങ്ങനെയാണു് നഗരത്തിൽ നിന്നു ഞാൻ അറ്റുപോയതു്... ഇപ്പോൾ ഈ ഇരിക്കുന്ന പൂച്ചയുമായും ആ ഇരിക്കുന്ന കാക്കയുമായും മ്യാവൂ ഭാഷയിലും കാകാ ഭാഷയിലും കുശലം ചോദിക്കുന്നു...
പൂക്കളോടു ഗന്ധഭാഷയിൽ പറയുന്നു മണ്ണിന്റെ മൗനഭാഷണം കേൾക്കുന്നു കാടിന്റെ കടലിന്റെ കനത്ത ഭാഷയ്ക്കു് മനസ്സു തുടിക്കുന്നു... കാടിന്റെ കടലിന്റെ കനത്ത ഭാഷയ്ക്കു് മനസ്സു തുടിക്കുന്നു...