ഒരു നാളിൽ ഞാനെന്നെ കാണുവാൻ നിൻ കണ്ണിൽ ഒരു മാത്ര തനിയേ നോക്കി നിന്നു...(2) കനവിന്റെ പൊൽത്തേരേറി കളിവാക്കു ചൊല്ലിച്ചൊല്ലി ഇനിയാരും കാണാക്കുന്നിൽ നമ്മൾ തനിച്ചായീ... ആദ്യമായ് ഉള്ളിൽത്തോന്നിയ മോഹമെന്താണു് ആരോടും ചൊല്ലിടാത്ത കാര്യമേതാണു്...
മാനത്തെ ഗന്ധർവ്വന്മാർ പാടുന്ന പാട്ടു കേട്ടു് താഴത്തു് നമ്മൾ നമ്മെ മറന്നിരുന്നൂ...(2) മഴവില്ലു പൂക്കും നാട്ടിൽ...മണിത്തത്ത കൊഞ്ചും മേട്ടിൽ ഒരുക്കുന്നു ഏദൻതോട്ടം നാമിരുവർക്കായീ... (ആദ്യമായ്...)