Akkareyakkare

2013
Lyrics
Language: English

Akkareyakkare chakkaramaavin kompiloroonjaalu
Ikkareyikkareyulla kulathil munnaazhikkuliru..
Eeran kumpilil veyilu...ilaveyilelkkana kathiru
Kannil nirachu kinaavu..karalil nirachu nilaavu
Karukare mukilinu kaattinu kaithappoovinu noorazhaku...
Akkareyakkare chakkaramaavin kompiloroonjaalu
Ikkareyikkareyulla kulathil munnaazhikkuliru..hoy...

Olenjaalippainkili moolanu oru naadan paattu
Onnaam kunnathaalu vithaykknu kannithelimuthu..(2)
Paalakkinnam niraye niraye panchaarathenu
Paavaadathumpikku puthaykkaan pacholakkasavu..(2)
(akkareyakkare...)

Olakkudayum choodi varunnundoru naadan pennu
Omalkkavilathundu thilanganu thani naana ponnu..(2)
Aampalilam poyka thannu chandanappottu
Chaampa marathanalil chaayunne moovanthichoppu..(2)
(akkareyakkare...)
Language: Malayalam

അക്കരെയക്കരെ ചക്കരമാവിൻ കൊമ്പിലൊരൂഞ്ഞാലു്
ഇക്കരെയിക്കരെയുള്ള കുളത്തിൽ മുന്നാഴിക്കുളിരു്..
ഈറൻകുമ്പിളിൽ വെയിലു്...ഇളവെയിലേൽക്കണ കതിരു്
കണ്ണിൽ നിറച്ചു് കിനാവു്..കരളിൽ നിറച്ചു് നിലാവു്
കറുകറെ മുകിലിനു് കാറ്റിനു് കൈതപ്പൂവിനു് നൂറഴകു്...
അക്കരെയക്കരെ ചക്കരമാവിൻ കൊമ്പിലൊരൂഞ്ഞാലു്
ഇക്കരെയിക്കരെയുള്ള കുളത്തിൽ മുന്നാഴിക്കുളിരു്..ഹോയ്..

ഓലേഞ്ഞാലിപ്പൈങ്കിളി മൂളണു് ഒരു നാടൻപാട്ടു്
ഒന്നാം കുന്നത്താളു വിതയ്ക്കണു് കന്നിത്തെളിമുത്തു്..(2)
പാളക്കിണ്ണം നിറയേ നിറയേ പഞ്ചാരത്തേനു്
പാവാടത്തുമ്പിക്കു പുതയ്ക്കാൻ പച്ചോലക്കസവു്..(2)
(അക്കരെയക്കരെ...)

ഓലക്കുടയും ചൂടി വരുന്നുണ്ടൊരു നാടൻ പെണ്ണു്
ഓമൽക്കവിളത്തുണ്ടു് തിളങ്ങണു് തനി നാണപ്പൊന്നു് ..(2)
ആമ്പലിളം പൊയ്ക തന്നു ചന്ദനപ്പൊട്ടു്
ചാമ്പമരത്തണലിൽ ചായുന്നേ മൂവന്തിച്ചോപ്പു്..(2)
(അക്കരെയക്കരെ...)
Movie/Album name: Vazhiyariyaathe
Artists