Annoru naal njaan kanduu ninte Mizhikal than naanam Innezhazhakulloru mazhavillaay athu Manassil vidarunnu... Innen chaare nee vannappol Ullil sangeetham... Naam onnaakunnee nerathil athu Mazhayaay pozhiyunnu... Nilaavinte chaare nishaagandhi pole Ninakkaay paadaam sakhee... Ee raavil nee paadi enikkaayi maathram Athil njaanalinjeedunnuu.... Thennal thalodunnoree poovu polum Kothippoo nin chaare nilkkaan... Venalkkinaavil enikkaay nee paadi En moham nin chaare anayaan.... Nilaavinte chaare nishaagandhi pole Ninakkaay paadaam sakhee... Ee raavil nee paadi enikkaayi maathram Athil njaanalinjeedunnuu.... (annoru naal....)
Manimegha praavu pole nee Azhakaay ennil pathinjuvo... Iniyennum ninne maarodu cherkkaam... Azhakerum raagamohamaay Nin maaril chernnu nilkkuvaan Mohichu poyi priya thozhaa... Manassinte ullilaay naam marachoraa sneham Parayaathe thammilaay naam paranjoraa premam Ee kaattiloodeyathu veeshiyethuminiyennum Manassinte ullil pozhiyum ennum ennum (annoru naal....)
Madhuvorum vandupole nee Poovaakum ente meniyil Thenoorum swapnamellaam nukarnnu... Kanavil njaan cherthuvechoraa Premathin thaazhikakkudam Ariyaathe engo veenudanju.... Manassinte ullilaay naam marachoraa sneham Parayaathe thammilaay naam paranjoraa premam Ee kaattiloodeyathu veeshiyethuminiyennum Manassinte ullil pozhiyum ennum ennum Aa...aa...aa...aa....
Language: Malayalam
അന്നൊരു നാൾ ഞാൻ കണ്ടൂ നിന്റെ മിഴികൾതൻ നാണം ഇന്നേഴഴകുള്ളൊരു മഴവില്ലായ് അതു് മനസ്സിൽ വിടരുന്നു... ഇന്നെൻ ചാരേ നീ വന്നപ്പോൾ ഉള്ളിൽ സംഗീതം... നാം ഒന്നാകുന്നീ നേരത്തിൽ അതു് മഴയായ് പൊഴിയുന്നു... നിലാവിന്റെ ചാരെ നിശാഗന്ധി പോലെ നിനക്കായി പാടാം സഖീ... ഈ രാവിൽ നീ പാടി എനിക്കായി മാത്രം അതിൽ ഞാനലിഞ്ഞീടുന്നൂ.... തെന്നൽ തലോടുന്നൊരീ പൂവുപോലും കൊതിപ്പൂ നിൻ ചാരെ നിൽക്കാൻ... വേനൽക്കിനാവിൽ എനിക്കായ് നീ പാടി എൻമോഹം നിൻ ചാരെ അണയാൻ.... നിലാവിന്റെ ചാരെ നിശാഗന്ധി പോലെ നിനക്കായി പാടാം സഖീ... ഈ രാവിൽ നീ പാടി എനിക്കായി മാത്രം അതിൽ ഞാനലിഞ്ഞീടുന്നൂ.... (അന്നൊരു നാൾ....)
മണിമേഘപ്രാവുപോലെ നീ അഴകായ് എന്നിൽ പതിഞ്ഞുവോ... ഇനിയെന്നും നിന്നെ മാറോടു ചേർക്കാം... അഴകേറും രാഗമോഹമായ് നിൻ മാറിൽ ചേർന്നു നിൽക്കുവാൻ മോഹിച്ചു പോയി പ്രിയതോഴാ... മനസ്സിന്റെ ഉള്ളിലായ് നാം മറച്ചൊരാ സ്നേഹം പറയാതെ തമ്മിലായ് നാം പറഞ്ഞൊരാ പ്രേമം ഈ കാറ്റിലൂടെയതു് വീശിയെത്തുമിനിയെന്നും മനസ്സിന്റെ ഉള്ളിൽ പൊഴിയും എന്നും എന്നും (അന്നൊരു നാൾ....)
മധുവൂറും വണ്ടുപോലെ നീ പൂവാകും എന്റെ മേനിയിൽ തേനൂറും സ്വപ്നമെല്ലാം നുകർന്നു... കനവിൽ ഞാൻ ചേർത്തുവെച്ചൊരാ പ്രേമത്തിൻ താഴികക്കുടം അറിയാതെ എങ്ങോ വീണുടഞ്ഞു.... മനസ്സിന്റെ ഉള്ളിലായ് നാം മറച്ചൊരാ സ്നേഹം പറയാതെ തമ്മിലായ് നാം പറഞ്ഞൊരാ പ്രേമം ഈ കാറ്റിലൂടെയതു് വീശിയെത്തുമിനിയെന്നും മനസ്സിന്റെ ഉള്ളിൽ പൊഴിയും എന്നും എന്നും ആ...ആ...ആ...ആ....