ഒരു കുടക്കീഴിൽ മലരിതൾ ചൂടിയ കാർകൂന്തലാലോരോ കഥ മെനഞ്ഞു ഒരു കുടക്കീഴിൽ മലരിതൾ ചൂടിയ കാർകൂന്തലാലോരോ കഥ മെനഞ്ഞു... പോയ വസന്തത്തിൽ ചൂടിയ പൂവിതൾ വാടാതെ എൻ ഹൃത്തിൽ പ്രണയമായീ ആനന്ദ..... ആനന്ദഗീതമേ അരികിൽ വരൂ... മിഴികളേ സ്നേഹാർദ്ര ബാഷ്പമാകൂ...
അറിയാതെ അറിയാതെ മൂളുന്ന ഗീതങ്ങൾ നിന്നെക്കുറിച്ചുള്ളതായിരുന്നൂ... അറിയാതെ അറിയാതെ മൂളുന്ന ഗീതങ്ങൾ നിന്നെക്കുറിച്ചുള്ളതായിരുന്നൂ... പ്രിയനേ നിൻ മുഖം കാണുവാനാകാതെ എന്നും നിനക്കായി കാത്തിരിപ്പൂ.... ആനന്ദ...... ആനന്ദ......ആ...ആ... (ആനന്ദഗീതമേ.....)