Aa nadiyoram jalamere ozhukippoy Naam palakonil palaraayi maarippoy Naaminnenthariyunnuvo...vichithram loka reethikal Aarundee vidhi maattuvaan odukkam orthaninjidaan Naam ariyuvathitho mookam.... Puthu lokam kandethaan pala swapnam kanduu naam Vazhi maarippoyallo...oh...oh... Puthu lokam kandethaan pala swapnam kanduu naam Vazhi maarippoyallo...oh...oh... Aa...aa...aa....aa..dhanaa...aa...aa...
Ore thoovalaanenkilum oraakaashamennaakilum Parannengu pokunnu naam...pirinjengu maarunnu naam Niyogamo...ee anjaathamaam gathi Duroohamaam jeevante sanchaara maarggangalil Aa nadiyoram jalamere ozhukippoy...
Nilaavathu ninneedave veyilthaapamortheedumo Karam kondu thootheedukil shirorekha maanjeedumo Prakaashame...ee paathayil varuu... Hathaashamaam raavinte theerathu koottaay varuu... Aa nadiyoram jalamere ozhukippoy Naam palakonil palaraayi maarippoy Naaminnenthariyunnuvo...vichithram loka reethikal Aarundee vidhi maattuvaan odukkam orthaninjidaan Naam ariyuvathitho mookam.... Puthu lokam kandethaan pala swapnam kanduu naam Vazhi maarippoyallo...oh...oh... Puthu lokam kandethaan pala swapnam kanduu naam Vazhi maarippoyallo...oh...oh...
Language: Malayalam
ആ നദിയോരം ജലമേറെ ഒഴുകിപ്പോയ് നാം പലകോണിൽ പലരായി മാറിപ്പോയ് നാമിന്നെന്തറിയുന്നുവോ...വിചിത്രം ലോകരീതികൾ ആരുണ്ടീ വിധി മാറ്റുവാൻ...ഒടുക്കം ഓർത്തണിഞ്ഞിടാൻ നാം അറിയുവതിതോ മൂകം.... പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം വഴി മാറിപ്പോയല്ലോ...ഓ...ഓ... പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം വഴി മാറിപ്പോയല്ലോ...ഓ...ഓ... ആ...ആ...ആ....ആ...ധനാ...ആ...ആ...
ഒരേ തൂവലാണെങ്കിലും ഒരാകാശമെന്നാകിലും പറന്നെങ്ങു പോകുന്നു നാം...പിരിഞ്ഞെങ്ങു മാറുന്നു നാം നിയോഗമോ...ഈ അഞ്ജാതമാം ഗതി ദുരൂഹമാം ജീവന്റെ സഞ്ചാരമാർഗ്ഗങ്ങളിൽ ആ നദിയോരം ജലമേറെ ഒഴുകിപ്പോയ്...
നിലാവത്തു നിന്നീടവേ വെയിൽത്താപമോർത്തീടുമോ കരംകൊണ്ടു തൂത്തീടുകിൽ ശിരോരേഖ മാഞ്ഞീടുമോ പ്രകാശമേ...ഈ പാതയിൽ വരൂ... ഹതാശമാം രാവിന്റെ തീരത്തു കൂട്ടായ് വരൂ... ആ നദിയോരം ജലമേറെ ഒഴുകിപ്പോയ് നാം പലകോണിൽ പലരായി മാറിപ്പോയ് നാമിന്നെന്തറിയുന്നുവോ...വിചിത്രം ലോകരീതികൾ ആരുണ്ടീ വിധി മാറ്റുവാൻ...ഒടുക്കം ഓർത്തണിഞ്ഞിടാൻ നാം അറിയുവതിതോ മൂകം.... പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം വഴി മാറിപ്പോയല്ലോ...ഓ...ഓ... പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം വഴി മാറിപ്പോയല്ലോ...ഓ...ഓ...