ആ...ആ...ആ..... അമ്പലമുറ്റത്തെ ചെമ്പകവും അമ്പിളിമുറ്റത്തെ താരകവും കൈ തൊടും തെന്നലും തേൻ കിനാവും കൈനീട്ടം തന്നൊരു കൂട്ടുകാരൻ...ഇവൻ കാണിക്കയായ് തന്ന കൂട്ടുകാരൻ.... (ഉം...അമ്പലമുറ്റത്തെ....)
മാളോരു്.....മാളോരു പാടി പുകഴ്ത്തിടുന്ന മരവിച്ച നീലക്കരിമ്പിനേക്കാൾ ഉള്ളിൽ തുളുമ്പുന്ന സ്നേഹനീരിൻ വെള്ളത്തണ്ടല്ലോ എനിക്കു പ്രിയം... ഈ വെള്ളത്തണ്ടല്ലോ എനിക്കു പ്രിയം... എനിക്കു പ്രിയം... (അമ്പലമുറ്റത്തെ....)
നാടെങ്ങും പൂജയ്ക്കൊരുക്കിടുന്ന നേദിച്ച കൽക്കണ്ട കനിയേക്കാൾ കള്ളമില്ലാത്ത ചിരിക്കു തുല്യം വെള്ളാരം കല്ലാണെനിക്കു പ്രിയം ഈ വെള്ളാരം കല്ലാണെനിക്കു പ്രിയം എനിക്കു പ്രിയം..... (അമ്പലമുറ്റത്തെ....)