അഴകോലും മാരിവില്ലേ...അകലേ നീ മാഞ്ഞിടല്ലേ... മിഴിനീരില്‍ മിന്നി നില്‍ക്കൂ...ഹൃദയനാളമായ്... പ്രിയമേറും ഗാനമല്ലേ...മഴപോലെ തോർന്നിടല്ലേ... നെടുവീര്‍പ്പായ് മാറിടല്ലേ...വിരഹലോലയായ്... കുഞ്ഞോളം പോലെ തെന്നിത്തെന്നിയേതോ കണ്ണാടിത്തീരം തേടി ദൂരെ... ഒരു കിനാവായ് ഇനി വരാതെ പിരിയുവാനോ....പൊന്നേ.... ആരോ...ആരോ...ആരോ നീ മഞ്ജുനിലാവേ... ആരോ...ആരോ...ആരോ നീ മഞ്ജുളമലരേ...(2)
എരിവേനലില്‍...മാരിയായ്..ഓ ഓ ഓ... ഇളനീരുപോൽ സൗമ്യമായ്...ഓ ഓ.... നാവില്‍ മധുരമായ്...നോവില്‍ അമൃതുമായ്... വന്നാലും നീയെന്‍ വിജനവനിയില്‍ എന്നാത്മാവില്‍ കുളിരായ് അഴകേ... ആരോ...ആരോ...ആരോ നീ മഞ്ജുനിലാവേ... ആരോ...ആരോ...ആരോ നീ മഞ്ജുളമലരേ...(2)
ഇടനെഞ്ചിലെ...താളമായ്...ഓ ഓ ഓ... പുതുമണ്ണിലെ ഗന്ധമായ്...ഓ ഓ.... ഓ...ഈറന്‍ തെന്നലായ്...രാവിന്‍ മൗനമായ് ഈറന്‍ തെന്നലായ്...രാവിന്‍ മൗനമായ് എന്നാളും നീയെന്‍ മനസ്സിന്‍ പടിയില്‍ വെണ്മേഘംപോലെ കുടചൂടി അരികെ... ആരോ...ആരോ...ആരോ നീ മഞ്ജുനിലാവേ... ആരോ...ആരോ...ആരോ നീ മഞ്ജുളമലരേ...(2)