ആയിയോ വിഷാദമേഘമായ് പൊഴിയാന്‍ വെമ്പി വെമ്പി മാനസം ആയിയോ മുറിഞ്ഞ പട്ടമായ് അലയും നീറി നീറി ജീവിതം പുഞ്ചിരികള്‍ കൊണ്ടു മൂടുന്നു നീ ഉള്ളം നേരറിയും പക്ഷി പാടി ദൂരെ...
മണിച്ചിരിച്ചിലമ്പണിഞ്ഞ മോഹം പൊലിഞ്ഞൂ..തമസ്സില് വിമൂകം കനലെരിയുന്നു വെണ്ണിലാവു് മയങ്ങാന്‍ മറന്നൂ മനസ്സു് പകലു മുഴുവന്‍ പതിവു ചിരിയില്‍ നീ നടക്കും... പകര്‍ന്നാടും രാവിന് ഇരുട്ടില്‍ വെറുതെ വെറുതെ മണലിലെഴുതും വാക്കുപോലെ.... തിര മായ്ക്കും ജന്മം ഒടുവിലിവിടെ... അന്നും ഇന്നും എന്നും എന്നും കഥയൊന്നാണെന്നും അന്നും ഇന്നും എന്നും അന്നും ഇന്നും എന്നും എന്നും കഥയൊന്നാണെന്നും അന്നും ഇന്നും എന്നും...