Ammathinkal Painkili

2013
Lyrics
Language: Malayalam

അമ്മത്തിങ്കള്‍ പൈങ്കിളി
ഒന്നെന്നെക്കാണാന്‍ വാ കിളി

അമ്മത്തിങ്കള്‍ പൈങ്കിളി
ഒന്നെന്നെക്കാണാന്‍ വാ കിളി
(അമ്മത്തിങ്കള്‍ )
ചെഞ്ചുണ്ടത്തുമ്മക്കല്‍ക്കണ്ടങ്ങള്‍ കൊണ്ടുവാ
ഇപ്പാവക്കുഞ്ഞിന്‍ കാതില്‍ മൂളാന്‍ പാട്ടു താ
ഓ...
(അമ്മത്തിങ്കള്‍ )

മഞ്ചാടിത്തുഞ്ചത്തെ വായാടി തത്തമ്മേ
വായ്ത്താളം നിര്‍ത്തിപ്പോന്നാലൊപ്പം ചേര്‍ക്കാം
സ്വപ്നം കോർക്കാം
പച്ചോലത്തുണ്ടാലേ അച്ഛന്‍ തുന്നിത്തീര്‍ക്കും
കൊച്ചോമല്‍ വാച്ചും ചേലില്‍ കൈയില്‍ കെട്ടാം
നേരം നോക്കാം
ആകാശപ്പാടത്തൂയല്‍ തേടും ഓലേഞ്ഞാലീ
കണ്ണെത്താദൂരെ പൊങ്ങിപ്പാറും മോഹക്കാരീ
ഇക്കൂടെക്കൂടാന്‍ താളം തുള്ളി വാ
(അമ്മത്തിങ്കള്‍ )

പൈമ്പാല്‍ക്കിണ്ണം തട്ടി മച്ചേറിപ്പോയ്ക്കൂടും
പൂച്ചമ്മക്കുഞ്ഞിന്‍ കൺകൾ മൂടിക്കെട്ടാം
കൂടെ കൂട്ടാം
തൂവാഴത്തേനുണ്ണാന്‍ കുന്നായ്മക്കുന്നത്തെ
അണ്ണാറക്കണ്ണന്മാരെ ഒക്കത്തേറ്റാം
കാര്യം കാണാം
വെണ്‍താരപ്പട്ടം നേടാന്‍ പോകും മിന്നാമിന്നീ
രാനേരം മാത്രം മിന്നിക്കാട്ടും നീലക്കണ്ണീ
ഇക്കൂടെക്കൂടാൻ തെന്നിത്തെന്നി വാ
(അമ്മത്തിങ്കള്‍ )
Movie/Album name: Mad Dad
Artists