ആരോ വരാനുള്ള പോലെ ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കേ (ആരോ ) പടിപ്പുര പൂട്ടാതെ ജാലകം പൂട്ടാതെ മിഴികള്‍ ചിമ്മാതിരിക്കേ നിഴലൊന്നു വന്നു മാഞ്ഞില്ലേ അതെന്‍ ജീവന്റെ ജീവനല്ലേ (ആരോ )
ഇന്നു വരാതിരിക്കില്ലയെന്‍ ചാരെ എന്നെന്നും പ്രതീക്ഷകളോടെ (2) നിനച്ചിരിക്കുമ്പോള്‍ നിഴലായി നീയെന്റെ കളിവീടു കാണുവാന്‍ വന്നതല്ലേ ഓര്‍മ്മകളില്ലാതിരിക്കയില്ല കാലം ഓരോ കിനാവുമറിഞ്ഞു (ആരോ )
മെല്ലെയവള്‍ വിരല്‍ത്തുമ്പിലൊന്നുമ്മവെച്ചെങ്ങോ മറഞ്ഞൊരു രാത്രി നേരം (2) മിഴികള്‍ മയങ്ങി മയങ്ങിയുണര്‍ന്നയെന്‍ അരികില്‍ നിലാവിന്റെ ചേല മാത്രം അമ്പിളിയെന്നോടു ചോദിച്ചു ജാലകം പൂട്ടാതുറങ്ങിയതെന്തേ (ആരോ )
Movie/Album name: Yathrakkoduvil
Movie Summary:Yathrakkoduvil is a 2013 Malayalam film centered on a group of young friends and the emotional journeys, relationships, and personal discoveries they experience over the course of a trip.
Song Credits: Not available.
Musical Style: Melodic, soft-rock-influenced film song with a contemplative, journey-like feel.