SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Azhakil manjumani ponkolussum chaarthiyen Arike naanavumaay vannu ninnole Mazhavilppoonkulathan ezhunira poovukal Pathivaay en mudiyil choodithannone Nee ennaanee ennomal chinkaariyaaye Oh..enne njaan kaanunna kannaadiyaaye Ninne nadaade kandappam chinkaariyaaye Nee enteyum chelolum kannaadiyaaye... (azhakil manjumani.....) Maarkazhikkuliril....ninte maarilannorunaal Ittuchoodinu chernnothungiyoraatta painkili njaan Anthichemmukilin azhakulla nin kavilil Chundukondoru minni minnana pottu kuthee njaan Konnakal thannallo kingini meyyaaram Njaanittu thannotte thaarakapoonaaram Kothi thonni veendumakale pazhaya naalilethuvaan Thammilaadyam kanda puzhayum kadavumonnu kaanuvaan Pinne kaananathinkalin Chithirathoniyilonnichu raavurangaan..hoy.. (azhakil manjumani.....) Njaattuvelayonnil cheru chempilakkudayil Odivannente kaikkurumpinte novarinjaval nee Ente kannukalil ninnu veena muthukalum Kankanappottum ninte nenchilu kaathu vechavan nee Ithiri konchille..pennente kaathoram Othiri koodalle..chekkante punnaaram Orupaadu nammal pinangiyinangi kazhinja naalukal Annu paattiloode manassu thurannu paranja vaakkukal Olichu kettoru karumpi poonkuyilindakku paadanallo... (azhakil manjumani.....) അഴകില്‍ മഞ്ഞുമണിപ്പൊൻകൊലുസ്സും ചാര്‍ത്തിയെന്‍ അരികെ നാണവുമായ് വന്നു നിന്നോളേ മഴവിൽപ്പൂങ്കുലതന്‍ എഴുനിറപ്പൂവുകള്‍ പതിവായ് എന്‍ മുടിയില്‍ ചൂടിത്തന്നോനേ നീ എന്നാണീ എന്നോമല്‍ ചിങ്കാരിയായേ ഓ..എന്നെ ഞാന്‍ കാണുന്ന കണ്ണാടിയായേ നിന്നെ നടാടെ കണ്ടപ്പം ചിങ്കാരിയായേ നീ എന്റേയും ചേലോലും കണ്ണാടിയായേ (അഴകില്‍ മഞ്ഞുമണി.....) മാർകഴിക്കുളിരിൽ....നിന്റെ മാറിലന്നൊരുനാൾ ഇറ്റുചൂടിനു ചേര്‍ന്നൊതുങ്ങിയൊരാറ്റപ്പൈങ്കിളി ഞാന്‍ അന്തിച്ചെമ്മുകിലിന്‍ അഴകുള്ള നിന്‍ കവിളില്‍ ചുണ്ടുകൊണ്ടൊരു മിന്നിമിന്നണ പൊട്ടുകുത്തീ ഞാന്‍ കൊന്നകള്‍ തന്നല്ലോ കിങ്ങിണി മെയ്യാരം ഞാനിട്ടു തന്നോട്ടേ താരകപൂണാരം കൊതി തോന്നി വീണ്ടുമകലെ പഴയനാളിലെത്തുവാന്‍ തമ്മിലാദ്യം കണ്ട പുഴയും കടവുമൊന്നു കാണുവാന്‍ പിന്നെ കാനനത്തിങ്കളിൻ ചിത്തിരത്തോണിയിലൊന്നിച്ചുരാവുറങ്ങാന്‍..ഹോയ്... (അഴകില്‍ മഞ്ഞുമണി.....) ഞാറ്റുവേലയൊന്നില്‍ ചെറു ചേമ്പിലക്കുടയില്‍ ഓടിവന്നെന്റെ കൈക്കുറുമ്പിന്റെ നോവറിഞ്ഞവൾ നീ എന്റെ കണ്ണുകളില്‍ നിന്നു വീണമുത്തുകളും കങ്കണപ്പൊട്ടും നിന്റെ നെഞ്ചിലു് കാത്തു വെച്ചവന്‍ നീ ഇത്തിരി കൊഞ്ചില്ലേ..പെണ്ണെന്റെ കാതോരം ഒത്തിരി കൂടല്ലേ..ചെക്കന്റെ പുന്നാരം ഒരുപാടു നമ്മള്‍ പിണങ്ങിയിണങ്ങി കഴിഞ്ഞ നാളുകള്‍ അന്നു പാട്ടിലൂടെ മനസ്സു തുറന്നു പറഞ്ഞ വാക്കുകള്‍ ഒളിച്ചു കേട്ടൊരു കറുമ്പിപൂങ്കുയിലിണ്ടക്കു പാടണല്ലോ...ഹോയ്.. (അഴകില്‍ മഞ്ഞുമണി.....)
Movie/Album name: Ennennum Ormmaykkaai
Artists