SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Akannirunnalum priya maanasaa nee Arikil ennarikil kalivilakkin thirinaalangal than Ponoliyaay nin smruthikal (akannirunnalum..) Maayaamaraalika maarodu cherkkunna Thaamaranoolizha pole (2) Vreelavilolayaam veenayil chaayunna Thooval karaamguli pole Ninte mruduswaram madhuramaam samgeetham Ente keleeravamaayi (akannirunnalum..) Manjutharayude suswaradharayen Nenchil kulirunarthunnu (2) Kachamanikkathir thaalathilen nila Swapnangal kandozhukunnu Ekalochana bhavapunyagniyil Enne njaninnariyunnu (akannirunnalum..) അകന്നിരുന്നാലും പ്രിയമാനസാ നീ അരികിൽ എന്നരികിൽ കളിവിളക്കിൻ തിരിനാളങ്ങൾ തൻ പൊന്നൊളിയായ് നിൻ സ്മൃതികൾ (അകന്നിരുന്നാലും..) മായാമരാളിക മാറോടു ചേർക്കുന്ന താമരനൂലിഴ പോലെ (2) വ്രീളാവിലോലയാം വീണയിൽ ചായുന്ന തൂവൽ കരാംഗുലി പോലെ നിന്റെ മൃദുസ്വരം മധുരമാം സംഗീതം എന്റെ കേളീരവമായി (അകന്നിരുന്നാലും..) മഞ്ജുതരയുടെ സുസ്വരധാരയെൻ നെഞ്ചിൽ കുളിരുണർത്തുന്നു (2) കച്ചമണിക്കതിർ താളത്തിലെൻ നിള സ്വപ്നങ്ങൾ കണ്ടൊഴുകുന്നു ഏകലോചന ഭാവപുണ്യാഗ്നിയിൽ എന്നെ ഞാനിന്നറിയുന്നു (അകന്നിരുന്നാലും..)
Movie/Album name: Aattakkadha
Artists