Kaathorthirunnoreenangalellam Shokaantha geethangalayi Chaare irunnalum ere Doorangalil maanju nammal Oro mano lokam Kaaragruhangal pole (aarohanam avarohanam)
Language: Malayalam
ആരോഹണം അവരോഹണം നീളും ജീവിതാലാപനം... ശ്രുതി ചേരാതെ സ്വരമാവാതെ ഈണങ്ങള്‍ പാടീടുമ്പോള്‍... ഏതോ രാഗം ഏതോ താളം മൂകം നെഞ്ചില്‍ നീറി.... ആരോഹണം അവരോഹണം നീളും ജീവിതാലാപനം...
ആരണ്യകാണ്ഡം തീരാതെ വീണ്ടും നീളുന്നൊരേകാന്തയാനം ചാറും നിഴൽ പോലുമേതോ ചേരായ്മയായ് മാറിയാലോ ആത്മാവിലീ മൗനം മാറാലപോൽ മൂടി... ആരോഹണം അവരോഹണം നീളും ജീവിതാലാപനം... ശ്രുതി ചേരാതെ സ്വരമാവാതെ ഈണങ്ങള്‍ പാടീടുമ്പോള്‍...
കാതോർത്തിരുന്നൊരീ ഈണങ്ങളെല്ലാം ശോകാന്ത ഗീതങ്ങളായി... ചാരെയിരുന്നാലും ഏറെ ദൂരങ്ങളില്‍ മാഞ്ഞു നമ്മള്‍ ഓരോ മനോലോകം കാരാഗൃഹങ്ങള്‍ പോലെ.... (ആരോഹണം അവരോഹണം....)