അമ്മയെന്നക്ഷരം ആദ്യം പഠിപ്പിച്ച അമ്മയെ ഞാൻ മറക്കില്ല താരാട്ട് പാടിയ സാന്ത്വനമേകിയ അമ്മയെ ഞാൻ മറക്കില്ല വാത്സല്യമൂർത്തിയായി സ്നേഹം വിളമ്പിയ അമ്മയെ ഞാൻ മറക്കില്ല കാരുണ്യനിധിയായി അമ്മിഞ്ഞയൂട്ടിയ അമ്മയെ ഞാൻ മറക്കില്ല എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി രാരീരോ വാവാവോ ചാഞ്ഞുറങ്ങ്
സ്വർഗ്ഗത്തിൽ പോയാലും ശൂന്യമായി തീർന്നാലും മായാതെ നിൽക്കുന്നു താരാട്ടിന്നീണം ചേതനയറ്റാലും മണ്ണായി തീർന്നാലും മായാതെ നിൽക്കുന്നു താരാട്ടിന്നീണം ഓർമ്മകൾ ശ്വാസമായി കൂടെ വന്നു താരുണ്യം പ്രാണനായി കൂടെ നിന്നു മായാതെ നിൽക്കുന്നു നിന്നോർമ്മകൾ