കാടാറും നാടാറും മാസം തേങ്ങാനും തേയാനും യോഗം കാലം കഴിയുവാന്‍ എന്നും തലവിധി ഈ മൺപാത്ര ഭിക്ഷാടനം... കണ്ണീര്‍ കയങ്ങളില്‍ ഈ ജന്മം മുഴുവനും നിണമൊഴിയാത്ത ശരപീഡനം ആരോരും ആരോരും കാണാത്ത ശോകങ്ങളായ് താലോലം ആട്ടീടാന്‍ ആരോരുമില്ലാത്തവര്‍ ആരോരും ആരോരും കേള്‍ക്കാത്ത നാദങ്ങളായ് താരാട്ടു പാടീടാന്‍ ആരോരുമില്ലാത്തവര്‍...
നേരം വെളുക്കുന്ന നേരം കൈ നീട്ടി യാചിക്കാന്‍ ശീലം പാടേ മറന്നുപോയ് ആ മേലാളരെല്ലാം ഈ നാടോടിക്കൂട്ടങ്ങളെ... ബാല്യക്കുരുന്നിലും ഭാരം ചുമക്കുവാന്‍ ഈ ഹതഭാഗ്യജന്മങ്ങളെ.... (ആരോരും ആരോരും....)