Athikkaaykal Pazhuthallo

2012
Lyrics
Language: English

Athikkaaykal pazhuthallo
Chemmunthiri valli thalirthallo
Yerooshalemin kanykayaale
Varoo varoo veendum

Maathalamalarin madhuvilumere
Madhuram ninnanuraagam
Shaaronin panineerilumere
Parimalamaarnnoradhanam

Thaamara mottukalinayaay viriyum
Kulirolum nin maaril
Thala chaaychini njaan pakaraam puthiyoru
Paattin surabhila madyam
Language: Malayalam

അത്തിക്കായ്കൾ പഴുത്തല്ലോ
ചെമ്മുന്തിരി വള്ളി തളിർത്തല്ലോ
യെരൂശലേമിൻ കന്യകയാളേ
വരൂ വരൂ വീണ്ടും
(അത്തിക്കായ്കൾ...)

മാതളമലരിൻ മധുവിലുമേറെ
മധുരം നിന്നനുരാഗം
ശാരോണിൻ പനിനീരിലുമേറെ
പരിമളമാർന്നോരധരം
(അത്തിക്കായ്കൾ...)

താമരമൊട്ടുകളിണയായ് വിരിയും
കുളിരോലും നിൻ മാറിൽ
തല ചായ്ച്ചിനി ഞാൻ പകരാം പുതിയൊരു
പാട്ടിൻ സുരഭില മദ്യം
(അത്തിക്കായ്കൾ...)
Movie/Album name: Hide and Seek
Artists