Aarundivide

2012
Lyrics
Language: Malayalam

ആരുണ്ടിവിടെ ഉലകത്തിൽ എതിരിയെ വണങ്ങുവതായി
ആരുണ്ടിവിടെ സത്യത്തിൽ ധർമ്മസുസ്ഥാപിതനായി
നിത്യവും സത്യങ്ങൾ കാക്കുന്നതാര്
നിരന്തര നീതിയ്ക്ക് നിദർശനമാര്
ചെയ്ത സഹായം മറക്കാത്തതാര്
സൂര്യനെപ്പോൽ മുഖം ജ്വലിപ്പവനാര്
സൂര്യകുലത്തിലെ ജ്യോതിസ്സായി
അതിരുകളില്ലാത്ത അനുകമ്പയാര്
ആര് ആര് ആര്

ഒരേയൊരാളുണ്ടുലകമിതിൽ
ഓംകാരത്തിൻ പൊരുളായി
വാനത്തോളം ഉയർത്തി ജനം
വാഴ്ത്തിപ്പാടും നളിനമുഖം
ആശ്രയമറ്റോർക്കഭയകരം
ആധിയും വ്യാധിയും തീർത്തിടുവോൻ
പ്രതിജന മനഹിത പരിപാലൻ
പ്രജാസുഖവ്രതനാം ഭൂപാലൻ
ദശരഥ തനയൻ ദാനവ ഹനനൻ
ജനകി രമണൻ അവനേ
ശ്രീരാമൻ … ശ്രീരാമൻ
..
Movie/Album name: Sree Raamaraajyam
Artists