Ari Idikkumpam

2012
Lyrics
Language: Malayalam

ഹൂ കേര്‍സു് നോ നോ (2)
ഹേ ബലേ ബലേ ബലേ ബലേ ബലേ ബലേ
ഏലാലോ ജിംജിലി ചക്കിലി ഏലേ ലേ ലോ ഹോ (2)
ജില്ലേലോ ജില്ലേലോ ജില്ലേ ജില്ലേ ലോ (2)

അരിയിടിക്കുമ്പം പുര കുലുങ്ങണു്
വിറകൊടിക്കുമ്പം മരം കുലുങ്ങണു്
(അരിയിടിക്കുമ്പം )
ഇടുന്ന മുട്ടയ്ക്കൊന്നടയിരിക്കെടി അരമനക്കുയിലേ
(അരിയിടിക്കുമ്പം )
തെരയടിക്കുമ്പം കര വെറക്കണു്
കര വെറക്കുമ്പം തെര ചിരിക്കണു്
(തെരയടിക്കുമ്പോള്‍ )
തെര പിടിക്കുവാന്‍ വല വിരിക്കണു് മരക്കന്‍ മച്ചാനും
(അരിയിടിക്കുമ്പം )

ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
റമ്പാ ഹേ റമ്പാ റമ്പാ റമ്പാ ഹേ ഹോ
റമ്പാ ഹേ റമ്പാ റമ്പാ റമ്പാ ഹേ
റമ്പാ ഹേ റമ്പാ റമ്പാ റമ്പാ ഹേ ഹോ
റമ്പാ ഹേ റമ്പാ റമ്പാ റമ്പാ ഹേ

മുരിക്കിന്‍മുള്ളിനു് കുളിരുകോരണു്
കരിക്കിന്‍വെള്ളത്തിനെരുവു് കൂടണു്
അരപ്പിരിയുളള അരയന്‍ചെക്കനിന്നരചന്‍ പെണ്ണാളേ
(മുരിക്കിന്‍മുള്ളിനു് )
തട്ടലും മുട്ടലും മാനത്തു് കേക്കുമ്പോ
തട്ടുമ്പുറത്തൊരു കട്ടുറുമ്പിന്‍പെണ്ണു്
കെട്ടിപ്പിടിക്കണു് മുത്തം കൊടക്കണു്
മിടിച്ചിക്കണ്ണാളേ
(തട്ടലും )
(അരിയിടിക്കുമ്പം )

കെട്ടുപെണഞ്ഞിട്ടൊരെട്ടുകാലിച്ചേട്ടന്‍
കെട്ടൊന്നഴിക്കാതെ കെട്ടിമറിയുമ്പം
ചെണ്ടയടിക്കണു് താളം പിടിക്കണു്
എട്ടുകാലിച്ചേടത്തി
(കെട്ടുപെണഞ്ഞിട്ടൊ )
കട്ടറിയുന്നൊരു കണ്ണൂരു കാരനു്
കിണ്ണം വെച്ചിന്നൊരു തല്ലു കൊടുത്തിട്ടു്
നിന്നു തിരിഞ്ഞിട്ടാ പെണ്ണു ചിരിക്കണതെന്തിനു ചങ്ങാതി
(കട്ടറിയുന്നൊരു )

അരിയിടിക്കുമ്പം പുര കുലുങ്ങണു്
വിറകൊടിക്കുമ്പം മരം കുലുങ്ങണു്
ഇടുന്ന മുട്ടയ്ക്കൊന്നടയിരിക്കെടി അരമനക്കുയിലേ (3)
Movie/Album name: The Snake And Ladder
Artists