ആറ്റുമണൽ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍ കുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ... വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി നീറാതെ നീറുന്നൊരോര്‍മ്മതന്‍ നെയ്ത്തിരി എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവീ നിന്നെ കാത്തീ തീരത്തെന്റെ മോഹം വേരോടി ആറ്റുമണൽ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍ കുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ...
കാല്‍ത്തളകള്‍ കൈവളകള്‍ മാറ്റി നീ എത്രയോ അന്നു തന്ന കുഞ്ഞിലഞ്ഞി മാല നീ ഓര്‍ക്കുമോ വേലയും പൂരവും എന്നോ തീര്‍ന്നു.... ആളൊഴിഞ്ഞ കോവിലിലെ കൽവിളക്കായ് നിന്നു ഞാന്‍... (ആറ്റുമണൽ പായയില്‍....)