Ampalakkula kadavil vecho mundakappaada vrampilvecho
Maan mizhiyaam poonkiliye kanduu njaan..(ampalakkula...)
Kaattu chempaka chantham
Nalla naattu manjalin gandham
Kandappol thotte kannil kannaay ninnavale..
Kaanaadippoove...
Ampalakkula kadavil vecho mundakappaada vrampilvecho
Maan mizhiyaam poonkiliye kanduu njaan..
Veruthe mizhiyadachaal munnil vannu nilkkum
Kulirum cheru kaattaay kaathil melle moolum
Nunakkuzhikkavil kulukkiyannaval chirikkave
Velutha chanthiran udichu nilkkana thilakkamaay
Mindaanenthe naanam...karivandaay maaraan moham
Kandappol thotte kannil kannaay ninnavale..
Kaanaadippoove...
Ampalakkula kadavil vecho mundakappaada vrampilvecho
Maan mizhiyaam poonkiliye kanduu njaan..
Pinangaan pinne inangaan kunju changaalipraavaay nee
Arike ente sakhiyaay vannu cherum naalum kaathu
Divasamoronnum manassilennikkondirikkayaay
Peda pedakkana manassil chempada melamaay
Chingam vannaalalle penne kalyaanathin naalu
Kandappol kanne kannil kannaay ninnavale..
Kaanaadippoove...
(ampalakkula kadavil....)
അമ്പലക്കുളക്കടവില്‍ വെച്ചോ മുണ്ടകപ്പാടവരമ്പിൽ വെച്ചോ
മാന്‍ മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാന്‍..(അമ്പലക്കുള...)
കാട്ടുചെമ്പകച്ചന്തം..നല്ല നാട്ടുമഞ്ഞളിന്‍ ഗന്ധം
കണ്ടപ്പോൾ തൊട്ടേ കണ്ണില്‍ കണ്ണായ് നിന്നവളേ ..
കണ്ണാടിപ്പൂവേ...
അമ്പലക്കുളക്കടവില്‍ വെച്ചോ മുണ്ടകപ്പാടവരമ്പിൽ വെച്ചോ
മാന്‍ മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാന്‍..
വെറുതെ മിഴിയടച്ചാല്‍ മുന്നില്‍ വന്നു നില്‍ക്കും
കുളിരും ചെറുകാറ്റായ് കാതില്‍ മെല്ലെ മൂളും
നുണക്കുഴിക്കവിൾ കുലുക്കിയന്നവൾ ചിരിക്കവേ
വെളുത്ത ചന്തിരന്‍ ഉദിച്ചു നില്‍ക്കണ തിളക്കമായ്
മിണ്ടാനെന്തേ നാണം...കരിവണ്ടായ് മാറാന്‍ മോഹം
കണ്ടപ്പോൾ തൊട്ടേ കണ്ണില്‍ കണ്ണായ് നിന്നവളേ..
കണ്ണാടിപ്പൂവേ...
അമ്പലക്കുളക്കടവില്‍ വെച്ചോ മുണ്ടകപ്പാടവരമ്പിൽ വെച്ചോ
മാന്‍ മിഴിയാം പൂങ്കിളിയെ കണ്ടൂ ഞാന്‍..
പിണങ്ങാന്‍ പിന്നെയിണങ്ങാന്‍ കുഞ്ഞു ചങ്ങാലിപ്രാവായ് നീ
അരികെ എന്റെ സഖിയായ് വന്നു ചേരും നാളും കാത്തു്
ദിവസമോരോന്നും മനസ്സിലെണ്ണിക്കൊണ്ടിരിക്കയായ്
പെടപെടക്കണ മനസ്സില്‍ ചെമ്പട മേളമായ്
ചിങ്ങം വന്നാലല്ലേ പെണ്ണേ കല്യാണത്തിന്‍ നാളു്
കണ്ടപ്പോൾ കണ്ണേ കണ്ണില്‍ കണ്ണായ് നിന്നവളേ....
കണ്ണാടിപ്പൂവേ...
(അമ്പലക്കുളക്കടവില്‍....)
Movie/Album name: MLA Mani Pathaam Classum Gusthiyum
Artists