Anuraaginee

2012
Lyrics
Language: English

Anuraaginee ninakkadayaalamaaythanna
Kanakaamguleeyam kalanjupoyo
Evideyo vechu.......
Evideyo vechu maranna than maanikyam
Thirayunna naagamaay alayunnu njaan....
Anuraaginee........

Sukrithinee.......
Sukrithinee nin premavallari enthinee
Vikrithamaam mulmarathil padarnnuu..(sukrithinee..)
Aparaadhi njaan ninte aathmalaavanyathe
Ariyaathe ninne vedinjavan njaan
Vazhiyorappookkalil ilavelkkum vandine
Varavelkkaanethabhijaatha pushpam
Varavelkkaan ethabhijaatha pushpam
Anuraaginee........

Madhuramaam naadangal kelkkumidangalil
Mathimarannenthino paanjupoy njaan...(madhuramaam...)
Oru vanapushpathin madakara saundaryam
Ozhukivarum vazhi njaanalanju...
Evide nee saundarya devathe...aa....aa...
Evide nee saundarya devathe ninne njaan
Thirayukayaanee ananthathayil..
Thirayukayaanee ananthathayil.....
Language: Malayalam

അനുരാഗിണീ നിനക്കടയാളമായ്ത്തന്ന
കനകാംഗുലീയം കളഞ്ഞു പോയോ
എവിടെയോ വെച്ചു.....
എവിടെയോ വെച്ചു മറന്ന തൻ മാണിക്യം
തിരയുന്ന നാഗമായ് അലയുന്നു ഞാൻ
അനുരാഗിണീ.........

സുകൃതിനീ..........
സുകൃതിനീ നിൻ പ്രേമവല്ലരി എന്തിനീ
വികൃതമാം മുൾമരത്തിൽ പടർന്നൂ.... (സുകൃതിനീ...)
അപരാധി ഞാൻ നിന്റെ ആത്മലാവണ്യത്തെ
അറിയാതെ നിന്നെ വെടിഞ്ഞവൻ ഞാൻ
വഴിയോരപ്പൂക്കളിൽ ഇളവേൽക്കും വണ്ടിനെ
വരവേൽക്കാനേതഭിജാത പുഷ്പം
വരവേൽക്കാൻ ഏതഭിജാത പുഷ്പം
അനുരാഗിണീ.........

മധുരമാം നാദങ്ങൾ കേൾക്കുമിടങ്ങളിൽ
മതിമറന്നെന്തിനോ പാഞ്ഞു പോയ് ഞാൻ....(മധുരമാം...)
ഒരു വനപുഷ്പത്തിൻ മദകര സൗന്ദര്യം
ഒഴുകിവരുംവഴി ഞാനലഞ്ഞു
എവിടെ നീ സൗന്ദര്യ ദേവതേ.....ആ.....ആ...
എവിടെ നീ സൗന്ദര്യ ദേവതേ നിന്നെ ഞാൻ
തിരയുകയാണീ അനന്തതയിൽ....
തിരയുകയാണീ അനന്തതയിൽ......
Movie/Album name: Ivan Megharoopan
Artists