ആലങ്ങോട്ടെ പീലിക്കുന്നേല്‍ അറുപതു ചെറുപയറൊത്തുപറിച്ചു- വറത്തുപൊടിച്ചു കുടുക്കയിലിട്ടു് അത്തിക്കൊമ്പേല്‍ കേറിയൊളിച്ചു അത്തോ പിത്തോ ചാടി നടന്നു കിതച്ചു കുതിച്ചു- കളിച്ചു വരുമ്പോള്‍....... അകലെ അകലെ അകലെ യാത്ര പോകാം......
അക്കം പക്കം കൂട്ടു പോരുമോ ചെമ്പന്‍ പൂത്തുമ്പീ ഈ അക്കുത്തിക്കുത്താനക്കൊമ്പേല് ഊഞ്ഞാലാടാല്ലോ..... ചെല്ലം ചൊല്ലി ചേലിലാടുമോ ചെല്ലപ്പൂങ്കുഴലീ..... ഈറല്ലിക്കാടും ഇല്ലിക്കൂടും കണ്ടേ പോരാല്ലോ ദൂരെ....കുളിരരുവി പാടും കൂടെ പോരൂ....പുന്നാരച്ചെങ്ങാതീ..... (അക്കം പക്കം കൂട്ടു പോരുമോ.....)
കാറ്റാടിക്കൂട്ടിലെ കൂമന്റെ കൂകലും കേള്‍ക്കണം..... കേള്‍ക്കണം..... ആറ്റോരം കാറ്റത്തു് പാട്ടിന്റെ പായസം വെയ്ക്കണം..... വെയ്ക്കണം..... മാനത്തൂടോടുന്ന മേഘങ്ങളായിന്നു മാറണം..... ഓ മാറണം ..... മാടത്തയോടൊത്തു് മാനിന്റെ തോളത്തു് ഏറണം.... ഏറണം.... ഈ അമ്പിളി മാമനെ നമ്മുടെ വീട്ടിലെടുത്തു വളത്തേണം ചെറുകമ്പിളി കൊണ്ടു പുതച്ചു കിടത്താനൊച്ചരുവെയ്ക്കേണം ഈ നാട്ടുമുല്ലപ്പൂക്കളെല്ലാം കൂട്ടിനെത്തേണം......
(അക്കം പക്കം കൂട്ടു പോരുമോ.....)
Movie/Album name: Njaanum Ente Familiyum
Movie Summary:Njaanum Ente Familiyum (2012) is a Malayalam family drama centered on a man navigating the joys, tensions, and bonds within his extended household.
Song Credits:
- Song: Akkam Pakkam Koottu Porumo
- Film: Njaanum Ente Familiyum (2012)
- Language: Malayalam
Musical Style: Melodic Malayalam film song with folk-tinged, family-oriented phrasing.