അകലേ....കരിമുകിലോ... അരികേ...മിഴിമഴയോ...(അകലേ......) ഈ ജന്മത്തിൻ അതിശോകവിധിയോ ഇതു തീരാത്ത പരിതാപകഥയോ... ഞാന്‍ ആശിച്ചതരുതാത്ത തണലോ ഇതു വാഴ്വേക്കുമപരാധഫലമോ... മനസ്സേ...പറയൂ ...മറുപാതി മാഞ്ഞുപോയോ... പതിയെ തളരും മണിവീണ മൂകമായോ... അകലേ..............
കാലങ്ങള്‍ കണ്ണീരില്‍ മുങ്ങാൻ ഈ യാത്രകള്‍ കാറ്റത്തെ കൂടാരം വീഴാൻ ഈ മാത്രകള്‍ മുറ്റത്തെ പൊന്നോണം പോകും നേരങ്ങളില്‍ ഒറ്റക്കായ് കണ്ണെത്താക്കൊമ്പില്‍ കുഞ്ഞാറ്റകള്‍ ഈ നെഞ്ചിനുള്ളില്‍ ഓര്‍മ്മകള്‍ ഈറന്‍ തണ്ടായ് മൂളവേ.... മുറിവിലുരുകും ഇളമനസ്സു പിടയുമൊരു അവരോഹണം മറുതീരങ്ങള്‍ തേടി താരാഗണം..... അകലേ....കരിമുകിലോ... അരികേ...മിഴിമഴയോ.....
ആരോമല്‍പ്പൂമ്പാറ്റക്കുഞ്ഞേ നീ ഏകനോ താരാട്ടാന്‍ രാപ്പാടിക്കൂട്ടം ഓർത്തീലയോ താഴത്തെ തീരത്തേയ്ക്കാരും നോക്കീലയോ താലോലം ആലോലം പാടാന്‍ വന്നീലയോ ഈ വേനൽപ്പാടം നീറവേ.... മാരിക്കാറ്റേ...പോരുമോ... വിരഹവിജനതയിലിരുളുനിറയുമൊരു സായന്തനം എരിനോവാലേ തേങ്ങി സന്ധ്യാംബരം....... (അകലേ....കരിമുകിലോ...)
Movie/Album name: Njaanum Ente Familiyum
Movie Summary:Njaanum Ente Familiyum (2012) is a Malayalam family drama centered on a man navigating the tensions and bonds within his extended family.
Song Credits: Not reliably available.
Musical Style: Melodic, semi-classical-leaning Malayalam film song with a gentle, emotive quality.