Adipidi Chendaykku

2012
Lyrics
Language: English

Adipidi chendaykku panamokke nammakku
Kaanaan enthu rasam.....
Thaalam pidikkedaa....kolam kayattedaa..
Aane nadanadakku....
Kolonnu veezhumpam...panamokke vaangumpam
Aanaykkoru thengaakkothu.....
Padayokke pokumpam.....kudayokke maarumpam..
Udayonoru kai madakku......

Mittaayi kuttappaa...vaayadi cherukkaa...
Adi ippo parannuvarum....
Oh...chendente mandakku kottellaam kittumpam
Chendakkum budhi udikkum......
Ada chinjakkam, chaanjakkam
Thannaana tharikida tharikida thaa...thaanaana..
(adipidi chendaykku....)

Kuthiraykku kompu koduthaalo...
Pacha kuthiraykku pokkam koduthaalo
Athu naadaake paanju nadannu
Naattaarude pallakkitu kuthodu kuthi malathum
Athoru kuttippattana naduvil chennu pattayadikkum
Athu vettaanethum pothinodu vedam padikkum
Athu kannum ketti nadathum chekkan kandam kadakkum
Jada jinjaaraaraa jinjam jinjam jaa...
Thararararaa....gumdhalakkidi jumdhalakkidi
Jinnatharikida junnatharikida....
(adipidi chendaykku....)

Kazhuthaykk kural koduthaalo...
Kovarppadayellaam paattupadichaalo
Kutti chaakkellaam chumalil ketti
Malayaake kerichellum naadaake paadi thakarkkum
Athu thavalappenninu chempada thaalam kottikkodukkum
Annu neelakkuyilum panchamaraagam paade marakkum
Athu pande pande kelkkunnoru chollu thiruthum
Jada jinjaaraaraa jinjam jinjam jaa...
Thararararaa....gumdhalakkadi jumdhalakkadi
Jinnatharikida junnatharikida....
(adipidi chendaykku....)
Language: Malayalam

അടിപിടി ചെണ്ടയ്ക്കു് പണമൊക്കെ നമ്മക്കു്
കാണാന്‍ എന്തു രസം...
താളം പിടിക്കെടാ...കോലം കയറ്റെടാ..
ആനേ നടനടക്കു്....
കോലൊന്നു വീഴുമ്പം...പണമൊക്കെ വാങ്ങുമ്പം
ആനയ്ക്കൊരു തേങ്ങാക്കൊത്തു്
പടയൊക്കെ പോകുമ്പം.....കുടയൊക്കെ മാറുമ്പം..
ഉടയോനൊരു കൈമടക്കു്....

മിട്ടായിക്കുട്ടപ്പാ...വായാടി ചെറുക്കാ...
അടി ഇപ്പോ പറന്നുവരും...
ഓ...ചെണ്ടേന്റെ മണ്ടക്കു് കൊട്ടെല്ലാം കിട്ടുമ്പം
ചെണ്ടയ്ക്കും ബുദ്ധി ഉദിക്കും......
അട ചിഞ്ചക്കം....ചാഞ്ചക്കം
തന്നാന തരികിട തരികിട താ..താനാന..
(അടിപിടി ചെണ്ടയ്ക്കു്....)

കുതിരയ്ക്കു കൊമ്പു കൊടുത്താലോ...
പച്ചക്കുതിരയ്ക്കു പൊക്കം കൊടുത്താലോ
അതു നാടാകെ പാഞ്ഞു നടന്നു്
നാട്ടാരുടെ പള്ളക്കിട്ടു കുത്തോടു് കുത്തിമലർത്തും
അതൊരു കുട്ടിപ്പട്ടണനടുവില്‍ ചെന്നു പട്ടയടിക്കും
അതു വെട്ടാനെത്തും പോത്തിനോടു് വേദം പഠിക്കും
അതു കണ്ണുംകെട്ടി നടത്തും ചെക്കനെ കണ്ടം കടത്തും
ജട ജിഞ്ചാരാരാ ജിഞ്ചംജിഞ്ചംജാ...
തരരരരാ....ഗുംധലക്കടി ജുംധലക്കടി
ജിന്നത്തരികിട ജുന്നത്തരികിട....
(അടിപിടി ചെണ്ടയ്ക്കു്....)

കഴുതയ്ക്കു കുരല്‍ കൊടുത്താലോ...
കോവര്‍പ്പടയെല്ലാം പാട്ടുപടിച്ചാലോ
കുട്ടിച്ചാക്കെല്ലാം ചുമലില്‍ കേറ്റി മലയാകെ കേറിച്ചെല്ലും...
നാടാകെ പാടി തകര്‍ക്കും....
അതു തവളപ്പെണ്ണിനു ചെമ്പടതാളം കൊട്ടിക്കൊടുക്കും
അന്നു നീലക്കുയിലും പഞ്ചമാരാഗം പാടെ മറക്കും
അതു പണ്ടേ പണ്ടേ കേള്‍ക്കുന്നൊരു ചൊല്ലു തിരുത്തും.....
ജട ജിഞ്ചാരാരാ ജിഞ്ചംജിഞ്ചംജാ...
തരരരരാ....ഗുംധലക്കടി ജുംധലക്കടി
ജിന്നത്തരികിട ജുന്നത്തരികിട....
(അടിപിടി ചെണ്ടയ്ക്കു്....)
Movie/Album name: Second Show
Artists