ശലോമോന്റെ ഗീതത്തില്‍ സംഗീതമൊഴുകി ശലഭങ്ങള്‍ പൂമെയ്യില്‍ ചുംബിച്ചു മയങ്ങി ശരറാന്തല്‍ത്തിരി പോലെ രാത്താരം ചിരിച്ചു നഗരം നിലാവിന്റെ അള്‍ത്താരയായി ഹൃദയം പാടും ഈ സ്വര്‍ഗ്ഗീയ രാവില്‍ മൌനം പോലും മെല്ലെ പ്രണയാര്‍ദ്രമായി (ആശാമരത്തിന്‍ )
കുന്തിരിക്കം പുകയുന്ന താഴ്വാരം പൂകാം ദാവീദിന്‍ കിന്നര മണിവീണ മീട്ടാം ക്രിസ്മസ് കിനാവിന്റെ മധുരങ്ങള്‍ നുണയാം കുരുത്തോല പെരുന്നാളില്‍ ഒരുമിച്ചു കൂടാം കുന്നിക്കുരുവില്‍ കുഞ്ഞിക്കൂടൊന്നു കൂട്ടാം തമ്മില്‍ത്തമ്മില്‍ പ്രണയം കൈമാറിപ്പോകാം (ആശാമരത്തിന്‍ )