ആരെഴുതിയാവോ ആകാശനീലം എൻ നേരേ നീളും കണ്ണിലുടനീളം ആരേകിയാവോ കൈവിരൽത്തുമ്പിൽ ഞാനിന്നു ചൂടും കുളിരിന്റെ ഹാരം നിന്നാഴക്കണ്ണിൽ അലതല്ലും വെൺതീരം വന്നു പുൽകും മൺതരിയല്ലോ ഞാൻ നിന്നോമൽ കൈകൾ മെല്ലെ മീട്ടും തൻ തന്ത്രി സാന്ദ്രം മൂളും പൊൻവീണയല്ലോ ഞാൻ
ഞാനും നീയും കാറ്റിൻ കൈയിൽ തെന്നി തെന്നി ദൂരം പോകും പൂമ്പാറ്റകൾ ഹൊയ് പോകും നേരം പൂവിൻ നെഞ്ചിൽ മെല്ലെ മുത്തി നമ്മൾ മൂളും തേൻപാട്ടുകൾ ഒഴുകും ഈ പാട്ടിനായ് പൈങ്കാടുകൾ കാതോർക്കുമോ വഴിയിൽ പൂവാകകൾ ചെമ്പൂമഴ പെയ്തീടുമോ പെയ്തുലഞ്ഞ പൂവനങ്ങൾ നെയ്തീടുന്ന പാതയോരം കോകിലങ്ങളായിരങ്ങളോ
എന്നിൽ നീയും നിന്നിൽ ഞാനും മെല്ലെ ചേരും ഒന്നായ് തീരും ഈ വേളയിൽ ഹൊയ് ഉള്ളിനുള്ളിൽ വിങ്ങും മോഹം മഞ്ഞിൻ മാറിൽ തീയായ് പെയ്യും ഈ വേളയിൽ അഴകേ നിൻനാഴിയിൽ ഞാൻ സൂര്യനായ് മുങ്ങീടവേ പടരും ചെന്തീക്കനൽ ചായങ്ങളിൽ നീ ചോക്കവേ സംഗമത്തിൻ മോഹവേഗം കൊണ്ടു നിൽക്കും കണ്ണിൽ മിന്നും താരകങ്ങളായിരങ്ങളോ
Movie/Album name: Spanish Masala
Movie Summary:Spanish Masala (2012) is a Malayalam romantic comedy directed by Lal Jose, starring Dileep as Rahul, a Malayali who travels to Spain and gets entangled in a case of mistaken identity while falling in love with a Spanish woman, Camila (Daniela Zavaleta).
Song Credits:
- Song: Aarezhuthi Aavo
- Film: Spanish Masala (2012)
- Music: Bijibal
- Lyrics: Rafeeq Ahamed
- Singers: Vijay Yesudas, Shweta Mohan
- Director: Lal Jose
Musical Style: Melodic romantic duet with a soft, semi-classical orchestral feel, blending gentle strings, flute, and light percussion.
Raga Details: Based on a melodic scale with Carnatic influences; often noted for its serene, romantic phrasing (specific raga attribution not definitively documented).
Scene Context: A romantic montage song featuring Rahul and Camila, expressing the blossoming love and emotional connection between the lead pair against the backdrop of Spain.