Aattunottaa Nedumraavil

2012
Lyrics
Language: English

Aattunottaa nedum raavil eettillathinkal vanna naal
Thalaykkal ninnilam pinchu jeevannaayussu nernnathum
Aattunottaa nedum raavil eettillathinkal vanna naal
Thalakkal ninnilam pinchu jeevannaayussu nernnathum

Udyoga vidyaa labhdhikkay pusthakam karalunna naal
Nakshthram viriyum raalil othu ninnu thunachathum
Madhya yauwana chaithrathil ananga panineer manam chinnum
Maniyaraykkullil kannu chimmiyirunnathum.....

Maavu vettunna thodiyil moonga moolunnoranthiyil
Kodi vasthram moodiyitta thalaykkal nila kondathum...
Snigdhaannam omanichulla gaathrathil nrithamaadi haa...
Pattada chaampalaal chithram paade maaychu kalanjathum...

Akakkovilil ulloru vilakkin prathibimbamaay
Anangaathe thirithumpathirikkum sarva saakshi thaan...
Language: Malayalam

ആറ്റുനോറ്റാ നെടുംരാവില്‍ ഈറ്റില്ലത്തിങ്കല്‍ വന്ന നാള്‍
തലയ്ക്കല്‍ നിന്നിളം പിഞ്ചു ജീവന്നായുസ്സു നേര്‍ന്നതും...
ആറ്റുനോറ്റാ നെടുംരാവില്‍ ഈറ്റില്ലത്തിങ്കല്‍ വന്ന നാള്‍
തലയ്ക്കല്‍ നിന്നിളം പിഞ്ചു ജീവന്നായുസ്സു നേര്‍ന്നതും...

ഉദ്യോഗവിദ്യാലബ്ധിക്കായ്‌ പുസ്തകം കരളുന്ന നാള്‍
നക്ഷത്രം വിരിയും രാവിൽ ഒത്തുനിന്നു തുണച്ചതും
മദ്ധ്യയൗവ്വനചൈത്രത്തില്‍ അനംഗപ്പനിനീര്‍മണം ചിന്നും
മണിയറയ്ക്കുള്ളില്‍ കണ്ണു ചിമ്മിയിരുന്നതും.....

മാവു വെട്ടുന്ന തൊടിയില്‍ മൂങ്ങ മൂളുന്നൊരന്തിയില്‍
കോടിവസ്ത്രം മൂടിയിട്ട തലയ്ക്കല്‍ നിലകൊണ്ടതും...
സ്നിഗ്ദ്ധാന്നം ഓമനിച്ചുള്ള ഗാത്രത്തില്‍ നൃത്തമാടി ഹാ...
പട്ടടച്ചാമ്പലാല്‍ ചിത്രം പാടേ മായ്ച്ചു കളഞ്ഞതും...

അകക്കോവിലിലുള്ളോരു വിളക്കിന്‍ പ്രതിബിംബമായ്
അനങ്ങാതെ തിരിത്തുമ്പത്തിരിക്കും സര്‍വ്വസാക്ഷി താന്‍...
Movie/Album name: Ithra Maathram
Artists