Azhake

2011
Lyrics
Language: Malayalam

അഴകേ...
കോടമഞ്ഞിന്‍ തുകില്‍ ചുറ്റി
മാവില്ലിന്‍ കുറി തൊട്ടു വന്നല്ലോ...
പറയൂ....
ചുണ്ടിലുള്ള പൊന്‍പരാഗം
മെല്ലെ വന്നു നുകരുവാന്‍ നാണമാണോ...
പണ്ടുപണ്ടേ നമ്മള്‍ തേടി
ഇന്നു നമ്മള്‍ കണ്ടു മുട്ടി
പണ്ടുപണ്ടേ നമ്മള്‍ തേടി
ഇന്നു നമ്മള്‍ കണ്ടു മുട്ടി
ഓ....ഓ...ഓ...ഓ....
അഴകേ.....
കോടമഞ്ഞിന്‍ തുകില്‍ ചുറ്റി
മാവില്ലിന്‍ കുറി തൊട്ടു വന്നല്ലോ...

ഉള്ളിനുള്ളില്‍ പൊന്നിന്‍ ചിങ്ങം
അത്തം വന്നു പൂക്കളമെഴുതി
ഓണത്തുമ്പി സദ്യയുമുണ്ണണ്ടേ...
(ഉള്ളിനുള്ളില്‍.....)
പുതുചേല ചുറ്റി നീ വരുകില്ലേ
ആടി രസിക്കാം..ഇഷ്ടമുള്ള പാട്ടു പാടി
എല്ലാം മറന്നൊന്നുചേര്‍ന്നിടാം....ഓ...
അഴകേ.....
കോടമഞ്ഞിന്‍ തുകില്‍ ചുറ്റി
മാവില്ലിന്‍ കുറി തൊട്ടു വന്നല്ലോ...

വിഷുപ്പക്ഷി പാടി വന്നു
കണിക്കൊന്ന പൂത്തുലഞ്ഞു
കണികാണാന്‍ മിഴി തുറക്കൂ...
(വിഷുപ്പക്ഷി....)
ആശിച്ചതെല്ലാം കൈനീട്ടം തന്നാല്‍
മോഹിച്ചതെല്ലാം
ഞാന്‍ നിന്റെ മുന്നില്‍ കാഴ്ച വെച്ചു
നിന്നെ മെല്ലെ ഉണര്‍ത്താം....
ഓ....ഓ...ഓ...ഓ....
അഴകേ.....
കോടമഞ്ഞിന്‍ തുകില്‍ ചുറ്റി
മാവില്ലിന്‍ കുറി തൊട്ടു വന്നല്ലോ...
Movie/Album name: Lady Bruce Lee
Artists