Amme

2011
Lyrics
Language: Malayalam

അമ്മേ...
മിഴിനീരിലലിയും നിലാവേ...

ഏകാന്തതയുടെ തടവറയില്‍
ശോകാന്ധകാരത്തിന്‍ നിലവറയില്‍
നിര്‍മ്മലസ്നേഹത്തിന്‍ നിധികാത്തുവെയ്ക്കുന്നോരമ്മേ
നിന്‍ കണ്ണീരും പുണ്യതീര്‍ത്ഥം
(ഏകാന്തതയുടെ)

ഉള്ളിലെ ദുഃഖങ്ങളാം വെള്ളരിപ്രാവുകളെ
നെന്മണിയൂട്ടുന്ന വാത്സല്യമേ
അമ്മേ... പ്രകൃതിതന്‍ അവതാരമേ
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമേ
നീ അപാരത പോലെ
പറന്നെത്താനാവാത്തൊരാകാശം പോലെ
(ഏകാന്തതയുടെ)

തന്നിലേയ്ക്കൊഴുകിയെത്തും കണ്ണുനീര്‍ച്ചോലകളെ
തന്‍നെഞ്ചിലലിയിക്കും സാഗരമേ
അമ്മേ... സഹനത്തിന്‍ പൊന്‍തിടമ്പേ
അന്‍പിന്റെ പാല്‍ക്കടല്‍ കടയുന്നോളേ
നീ അനന്തത പോലെ
വായിച്ചുതീരാത്തൊരിതിഹാസം പോലെ
(ഏകാന്തതയുടെ)
Movie/Album name: Kalikaalam
Artists