Picha veykkum kunjilam kaal munnil Mannil mandam mandam anchithalppoo kaanaaraay Kanniveyilamme kammalaniyille Paalaruviyamme paadasaramille Poomazhayil vaanam thookum oonjaalaadoo poomuthe nee Ee chiri paalchiri pookkani Ee mozhi thenmozhi poothiri (aavanithumpee....)
Language: Malayalam
ആവണിത്തുമ്പീ താമരത്തുമ്പീ (2) മാറത്തും തോളത്തും ചാഞ്ഞിടാതെ ഓ മായക്കാരൻ നീ കണ്മുന്നിൽ മാഞ്ഞതെന്തേ എങ്ങു നീ പോകിലും കിങ്ങിണി കേൾക്കുന്നു ഇന്നുമെൻ പ്രാണനിൽ തങ്ങിടും സൗഭാഗ്യങ്ങൾ നീ തന്നു ഈ ചിരി പാൽചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (2) (ആവണിത്തുമ്പി.....)
പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണി തങ്കത്തിങ്കൾത്താലം നിനക്കു ഞാൻ തന്നാലോ (2) ചോലമയിലമ്മേ പീലി തരുകില്ലേ നീലമുകിലമ്മേ മാരി വിതറില്ലേ ആലിലകൾ മേളം തീർക്കും താളം മൂളൂ പൂങ്കാറ്റേ നീ ഈ ചിരി പാൽ ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (ആവണിത്തുമ്പി.....)
പിച്ച വെയ്ക്കും കുഞ്ഞിളം കാൽ മുന്നിൽ മണ്ണിൽ മന്ദം മന്ദം അഞ്ചിതൾപൂ കാണാറായ് (2) കന്നിവെയിലമ്മേ കമ്മലണിയില്ലേ പാലരുവിയമ്മേ പാദസരമില്ലേ പൂമഴയിൽ വാനം തൂകും ഊഞ്ഞാലാടൂ പൂമുത്തേ നീ ഈ ചിരി പാൽചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (ആവണിത്തുമ്പി.....)