അമ്പലപ്പുഴ നട തന്നിൽ പൈമ്പാൽ നേദിച്ച് പൊന്നേ നിന്നെ ഞാൻ ചോദിച്ചു ചെങ്കദളിപ്പൂ പോലെ പണ്ടേ നീയെന്റെ കുഞ്ഞായ് തീരാൻ മോഹിച്ചു കാണേ കാണേ കരളിനുള്ളിൽ കനവിൽ നിന്നെ ലാളിച്ചു ഏതോ ജന്മം പുലരും പോലെ മകളായ് വന്നു പിറന്നു നീ (അമ്മ.....)
മഞ്ഞുതുള്ളി കൊണ്ടാലും പൊള്ളും നെറുകിൽ വലംകൈക്കുട ഞാൻ ചൂടിച്ചു വെള്ളിവെയിൽ വീണാലും ഉരുകാതിരിക്കാൻ കുഞ്ഞേ നിന്നെ ഞാൻ സ്നേഹിച്ചു തോരാമാരി ചൊരിയും പോലെ കഥകൾ കാതിൽ മന്ത്രിച്ചു മിഴികൾ എണ്ണ വിളക്കായ് തീർത്ത് അഴകേ കാവലിരുന്നു ഞാൻ (അമ്മ.....)