Aarutharum

2011
Lyrics
Language: English

Aarutharum iniyaarutharum oru raakkilippaattinte koodu
Aarutharum namukkaarutharum manikkanavinte mathilulla veedu
Thaamarakkoottil...kinaavinte veettil
Naamonnichu cherunnathenno....
Chandanathennal...thalodunnathenno
Naamonnichu paadunnathenno.....
Aarutharum iniyaarutharum oru raakkilippaattinte koodu
Aarutharum namukkaarutharum manikkanavinte mathilulla veedu

Iru mainakal puthu modikal
Irukoottinullil maunathin nombaram
Pon veenayil... man veenayil
Viralonnu thottaal paattinte paalthiraa
Shruthiyonnu meettuvaan viralillayenkilo
Swaramonnu paaduvaan idamillayenkilo..
Pranayam pozhiyum gaanam polum
Ee paazhmarubhoovil peythoru puthu mazha...
Aarutharum iniyaarutharum oru raakkilippaattinte koodu
Aarutharum namukkaarutharum manikkanavinte mathilulla veedu

Kandenkilum kandilla naam
Kaanaan kothikke veezhunno yavanika
Kettenkilum kettilla naam
Ullilthulumpum priya raagam mookamaay
Kothiyaarnna sangamam virahaardra rangamaay
Mridumarmmarangalil kezhunnu maanasam
Madhu chorunno.. vidhu maayunno
Verum paazhkkanavaayo madhuvidhu velakal
(aarutharum... iniyaarutharum....)
Language: Malayalam

ആരു തരും ഇനിയാരു തരും ഒരു രാക്കിളിപ്പാട്ടിന്റെ കൂടു്
ആരു തരും നമുക്കാരു തരും മണിക്കനവിന്റെ മതിലുള്ള വീടു്
താമരക്കൂട്ടില്‍..കിനാവിന്റെ വീട്ടില്‍
നാമൊന്നിച്ചു ചേരുന്നതെന്നോ....
ചന്ദനത്തെന്നല്‍ ...തലോടുന്നതെന്നോ
നാമൊന്നിച്ചു പാടുന്നതെന്നോ.....
ആരു തരും ഇനിയാരു തരും ഒരു രാക്കിളിപ്പാട്ടിന്റെ കൂടു്
ആരു തരും നമുക്കാരു തരും മണിക്കനവിന്റെ മതിലുള്ള വീടു്

ഇരു മൈനകള്‍ പുതുമോടികള്‍
ഇരുകൂട്ടിനുള്ളില്‍ മൌനത്തിന്‍ നൊമ്പരം
പൊന്‍ വീണയില്‍...മൺ വീണയില്‍
വിരലൊന്നു തൊട്ടാല്‍ പാട്ടിന്റെ പാല്‍ത്തിരാ....
ശ്രുതിയൊന്നു മീട്ടുവാന്‍ വിരലില്ലയെങ്കിലോ
സ്വരമൊന്നു പാടുവാന്‍ ഇടമില്ലയെങ്കിലോ
പ്രണയം പൊഴിയും ഗാനം പോലും
ഈ പാഴ്മരുഭൂവില്‍ പെയ്തൊരു പുതുമഴ
ആരു തരും ഇനിയാരു തരും ഒരു രാക്കിളിപ്പാട്ടിന്റെ കൂടു്
ആരു തരും നമുക്കാരു തരും മണിക്കനവിന്റെ മതിലുള്ള വീടു്

കണ്ടെങ്കിലും കണ്ടില്ല നാം
കാണാന്‍ കൊതിക്കെ വീഴുന്നോ യവനിക
കേട്ടെങ്കിലും കേട്ടില്ല നാം
ഉള്ളില്‍ത്തുളുമ്പും പ്രിയ രാഗം മൂകമായ്
കൊതിയാര്‍ന്ന സംഗമം വിരഹാര്‍ദ്ര രംഗമായ്
മൃദുമര്‍മ്മരങ്ങളില്‍ കേഴുന്നു മാനസം
മധു ചോരുന്നോ.. വിധു മായുന്നോ
വെറും പാഴ്ക്കനവായോ മധുവിധു വേളകള്‍
(ആരു തരും ഇനിയാരു തരും....)
Movie/Album name: Makeup Man
Artists