Aagathamaam Aazhi Vithumbi

2010
Lyrics
Language: English

Agaathamaam aazhi vithumbi
Alakalilalayaay thengaluyarnnu...
Mookasaandra vihaayassil,
Sokam sonima chaarthi (2)
(agaathamaam...)

Arinjilla kaattinte manassu
Thazhukuvaanaanennu ninachu...(2)
Pathivaaykaanumbol palathum
Parasparam pankittuchirichu...{2)
(agaathamaam...)

Thaarakadeepakkazhakalode
Thaaranimanjamorungukayaay (2)
Swayamerinjum olippakarnnum
Oruvaakkumindaathe mukilin
Padiyirangukayaay suryan
Vidapparayukayaay...
(agaathamaam...)
Language: Malayalam

അഗാധമാം ആഴി വിതുമ്പി
അലകളിലലയായ് തേങ്ങലുയർന്നൂ...
മൂകസാന്ദ്ര വിഹായസ്സിൽ,
ശോകം ശോണിമ ചാർത്തി (2)
(അഗാധമാം ...)

അറിഞ്ഞില്ല കാറ്റിന്റെ മനസ്സ്
തഴുകുവാനാണെന്നു നിനച്ചൂ... (2)
പതിവായ് കാണുമ്പോൾ പലതും
പരസ്പരം പങ്കിട്ടു ചിരിച്ചൂ... (2)
(അഗാധമാം ...)

താരക ദീപക്കാഴ്ചകളോടെ
താരണിമഞ്ചമൊരുങ്ങുകയായ് (2)
സ്വയമെരിഞ്ഞും ഒളിപ്പകർന്നും
ഒരു വാക്കു മിണ്ടാതെ മുകിലിൻ
പടിയിറങ്ങുകയായ് സൂര്യൻ
വിടപ്പറയുകയായ്...
(അഗാധമാം ...)
Movie/Album name: Jalachhaayam
Artists