നെഞ്ചോടു നെഞ്ച് ചേർന്നു നിന്നവന്റെ നെഞ്ചിൽ കനൽ കോരിയിട്ടതും നീയേ ഒരുമിച്ചു നിന്നവരുടെ ഇടയിൽ വേലി കെട്ടിതിരിച്ചതും നീയേ പശുവിൻ പേരിലും തീവ്രവാദത്തിൻ പേരിലും തമ്മിൽ തമ്മിലടിപ്പിച്ചതും നീയേ അമ്മമാർക്കിന്നു കണ്ണുനീർ മാത്രവും നാടിൻ ഐക്യം കളഞ്ഞതും നീയേ പള്ളി പൊളിച്ചതും അമ്പലം വളഞ്ഞതും നാട് കുട്ടിച്ചോറാക്കിയതും നീയേ നിറമുള്ള മനസ്സുകളെ നിറമില്ലാതാക്കി കറുപ്പാക്കി മാറ്റിയതും നീയേ ഒന്നായിരുന്ന കവലകളെയൊക്കയും പലകൂട്ടമാക്കി മാറ്റിയതും നീയേ ഒരുമിച്ചു നിന്നിരുന്ന ആഘോഷങ്ങളേ അവരുടേതെന്നാക്കി മാറ്റിയതും നീയേ ഒരുമിച്ചു പോയിരുന്ന കവലകളെ ഇന്ന് ചോരക്കളമാക്കി മാറ്റിയതും നീയേ ഇവിടെയിനി പൊലിയില്ല ജീവനും നിനക്കായ് ഇവിടെയിനി ഉയരില്ല മുദ്രാവാക്യവും ഇവിടെയിനി നൽകില്ലൊരിടവും നിനക്കായി ഇവിടെയിനി വാഴില്ല വർഗീയവാദമേ
ഇവിടെ ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും ഒന്നാണ് സ്വതന്ത്യ ഭാരത മക്കൾ