Aakaashathe Malli

2010
Lyrics
Language: English

Aakaashathe mallivallithoppil
Aalolam naam aadichellumpol
Thaazhvaarathe lallalallam kaatte
Thennithennum poovu pole
Kaashmeerathe manjil mungum mettil
Kannippoovaay njaanum pokkumpol
Raamachathin koodaarathin meethe
Raanerathe monsoon pole thunnicheedum
Aa sukhamarulum ee priya pranayam
Ee swapnangal ee mohangal

Eeranaam kannil polum kaarmukil choodum moham
Maarivillaay theerumpole
Venalil neerum meyyil thoonilaa peelithellaay
Chumbanam chaarthikkum pole ey ey
Iniyaa rasamariyaan naamoru manassaay
Aa sukhamarulum ee pranayam

Aakaashathe mallivallithoppil
Aalolam naam aadichellumpol
Omalchundil cherum eerathandil
Orkkathethum raagam pole
Kaashmeerathe manjil mungum mettil
Kannippoovaay njaanum pokkumpol
Chodikkaathe kannin vatahil mutti
Maayam kaattum swapnam pole thonnicheedum
Aa sukhamarulum ee priya pranayam
Ee swapnangal ee mohangal
Language: Malayalam

ആകാശത്തെ മല്ലിവല്ലിത്തോപ്പിൽ
ആലോലം നാം ആടിച്ചെല്ലുമ്പോൾ
താഴ്വാരത്തെ ലല്ലലല്ലം കാറ്റേ
തെന്നിത്തെന്നും പൂവു പോലെ
കാശ്മീരത്തെ മഞ്ഞിൽ മുങ്ങും മേട്ടിൽ
കന്നിപ്പൂവായ് ഞാനും പൂക്കുമ്പോൾ
രാമച്ചത്തിൻ കൂടാരത്തിൻ മീതേ
രാനേരത്തെ മൺസൂൺ പോലെ തുന്നിച്ചീടും
ആ സുഖമരുളും ഈ പ്രിയ പ്രണയം
ഈ സ്വപ്നങ്ങൾ ഈ മോഹങ്ങൾ

ഈറനാം കണ്ണിൽ പോലും കാർമുകിൽ ചൂടും മോഹം
മാരിവില്ലായ് തീരുമ്പോലെ
വേനലിൽ നീറും മെയ്യിൽ തൂനിലാപീലിത്തെല്ലായ്
ചുംബനം ചാർത്തിക്കും പോലെ’ ഏയ് ഏയ് ഏയ്
ഇനിയാ രസമറിയാൻ നാമൊരു മനസ്സായ്
ആ സുഖമരുളും ഈ പ്രിയ പ്രണയം

ആകാശത്തെ മല്ലിവല്ലിത്തോപ്പിൽ
ആലോലം നാം ആടിച്ചെല്ലുമ്പോൾ
ഓമൽച്ചുണ്ടിൽ ചേരും ഈറതണ്ടിൽ
ഓർക്കാതെത്തും രാഗം പോലെ
കാശ്മീരത്തെ മഞ്ഞിൽ മുങ്ങും മേട്ടിൽ
കന്നിപ്പൂവായ് ഞാനും പൂക്കുമ്പോൾ
ചോദിക്കാതെ കണ്ണിൻ വാതിൽ മുട്ടി
മായം കാട്ടും സ്വപ്നം പോലെ തോന്നിച്ചീടും
ആ സുഖമരുളും ഈ പ്രിയ പ്രണയം
ഈ സ്വപ്നങ്ങൾ ഈ മോഹങ്ങൾ
Movie/Album name: Best of Luck
Artists