Kalitheerum munpe oru kaaryam parayatte Oru kaliyaamakkare nammude jeevithamellaam Ariyendathu parayaathente nencham thakarunne... Theekkaliyaa koottare nammude aalukalellaam... (angane angane......)
Language: Malayalam
അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെത്തന്നെ........
ആരാരോ തട്ടിയുരുട്ടണ പന്തേതാണ്ടോ ഈ ലോകം ഭൂലോകം മറ്റെന്താണ്ടോ... ഈ മണ്ണു് ഉഴുതുമറിക്കണതാരാരാണ്ടോ കനവിന്‍ കതിര്‍ കൊയ്യാന്‍ പോണോരാണ്ടോ... ഇടനെഞ്ചില്‍ തുടികൊട്ടോടെ... തറയിളകും താളത്തോടെ.. അടിവെച്ചിട്ടാടിപ്പാടാല്ലോ.... അലവീശും തീക്കാറ്റായി ഉലയുണരും കതിരോന്‍ പോലെ ആകാശത്തോളം പൊങ്ങട്ടേ........ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെത്തന്നെ........
തളരാതെ കളിയെട തെളിയെട ഊക്കോടെ അടിയെട തടയെട വീറോടെ നീങ്ങട പൊങ്ങട നേരിന്മേല്‍ പൊരുതെട കേറട കളിയൊന്നു മാറട്ടങ്ങനെ.... അങ്ങനെ...അങ്ങനെ....അങ്ങനെത്തന്നെ... തഞ്ചത്തില്‍ നിന്നു പഠിക്കെട തന്ത്രത്തില്‍ ഒത്തു കളിക്കെട ചോടൊന്നു മാറ്റെട മറിയെട അടവൊന്നു മാറിക്കളിയെട പാടട്ടെ നമ്മുടെ പുത്തന്‍ ഏറ്റംപാട്ടു് മാറ്റൊലിയായ് മാറട്ടങ്ങനെ മാറ്റംപാട്ടു്.. അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെത്തന്നെ........
ഞാണിന്മേല്‍ മറിയെട തിരിയെട കാണാക്കഥ മെനയെട പറയെട നാട്ടാരുടെ പാലം വലിയെട തന്‍കാര്യം നോക്കെട മുങ്ങെട കലികാലം തുള്ളട്ടങ്ങനെ.... അങ്ങനെ...അങ്ങനെ....അങ്ങനെത്തന്നെ... പൂക്കാലം പോയി മറഞ്ഞെട പൂപ്പാട്ടിൻ താളം പോയെട പുഴയെല്ലാം വഴിയേ പോയെട അലിവെല്ലാം പോയി മറഞ്ഞെട കാണട്ടെ നമ്മുടെ നാടിന്‍ പുത്തന്‍ ചേലു് ... കാണാതെ പോയതറിഞ്ഞോ നേരും ചൂരും... അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെത്തന്നെ........ (ആരാരോ തട്ടിയുരുട്ടണ....)
കളിതീരും മുന്‍പേ ഒരു കാര്യം പറയട്ടേ ഒരു കളിയാമക്കരെ നമ്മുടെ ജീവിതമെല്ലാം.. അറിയേണ്ടതു പറയാതെന്റെ നെഞ്ചം തകരുന്നേ... തീക്കളിയാ കൂട്ടരേ നമ്മുടെ ആളുകളെല്ലാം... (അങ്ങനെ അങ്ങനെ......)